/sathyam/media/media_files/2025/03/18/fOEdMpSD08n6Os1LQcTj.jpg)
സൂറിച്ച്: 2023ലെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ അപേക്ഷകള്‍ ലഭിച്ചത് ഇന്ത്യയിലെ ന്യൂഡല്‍ഹിയിലുള്ള സ്വിസ് കോണ്‍സുലേറ്റിലാണ്. ഏറ്റവും കൂടുതല്‍ ഷെങ്കന്‍ വിസ അനുവദിച്ചിരിക്കുന്നതും ഇതേ കോണ്‍സുലേറ്റ് തന്നെ.
186,646 വിസ അപേക്ഷകളാണ് ന്യൂഡല്‍ഹിയിലെ സ്വിസ് കോണ്‍സുലേറ്റില്‍ 2023ല്‍ ലഭിച്ചത്. ഇതില്‍ 166,919 എണ്ണം അനുവദിക്കപ്പെടുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിച്ചതും ഇതേ കോണ്‍സുലേറ്റില്‍ നിന്നു തന്നെയാണ്. 164,440 വിസ, അതായത് ആകെ അനുവദിച്ച വിസകളില്‍ 98.5 ശതമാനവും മള്‍ട്ടി എന്‍ട്രി വിസയായിരുന്നു.
ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ച രണ്ടാമത്തെ കോണ്‍സുലേറ്റ് തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള ഗ്രീക്ക് കോണ്‍സുലേറ്റാണ്. എന്നാല്‍, കൂടുതല്‍ വിസ അനുവദിച്ച കോണ്‍സുലേറ്റുകളില്‍ രണ്ടാം സ്ഥാനം മൊറോക്കോയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിനും. തുര്‍ക്കിയിലെ ഗ്രീക്ക് കോണ്‍സുലേറ്റ് ഇക്കാര്യത്തില്‍ മൂന്നാമതാണ്.
ലണ്ടനിലെ ഫ്രഞ്ച് കോണ്‍സുലേറ്റാണ് നാലാം സ്ഥാനത്ത്. അഞ്ചാമത് റഷ്യയിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റ്.
ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ആറാം സ്ഥാനത്താണ്. ഇവിടെ 113,177 വിസ അപേക്ഷകളാണ് ലഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us