ജനീവ: സ്വിറ്റ്സര്‍ലന്‍ഡ് കാന്റണായ ഷോഫ്ഹോസനില്‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ദയാവധം നടത്തിയതായി സംശയം. സ്വിറ്റ്സര്‍ലന്‍ഡിലെ നിയമപ്രകാരം ചില സാഹചര്യങ്ങളില്‍ ദയാവധി അനുവദനീയമാണെങ്കിലും അതിനു കര്‍ക്കശമായ മാനദണ്ഡങ്ങളുണ്ട്. ഇതൊന്നും പാലിക്കാതെ നിയമവിരുദ്ധമായ രീതിയില്‍ ആത്മഹത്യ നടത്തിയതായാണ് സംശയം.
അന്വേഷണത്തിന്റെ ഭാഗമായി ഒരു മൃതദേഹം പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തു വരുകയാണെന്നും പോലീസ് അറിയിച്ചു.
നെതര്‍ലന്‍ഡ്സില്‍ നിര്‍മിച്ച ഉപകരണമാണ് ഇവിടെ ആത്മഹത്യക്ക് ഉപയോഗിച്ചതെന്നാണ് സംശയം. റികൈ്ളനര്‍ ചെയറിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിലിരുന്ന് ബട്ടണ്‍ അമര്‍ത്തിയാല്‍ ഒരു മൂടി വന്നു മൂടുകയും ഉള്ളിലുള്ള ഓക്സിജന്‍ മുഴുവന്‍ പുറത്തേക്കു തള്ളി നൈട്രജന്‍ പുറപ്പെടുവിക്കുകയും ചെയ്യും. അങ്ങനെ അതിലിരിക്കുന്ന ആള്‍ മരിക്കും.
വര്‍ഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ആത്മഹത്യാ ഉപകരണമാണിത്. ദയാവധത്തെ പിന്തുണയ്ക്കുന്നവര്‍ ഇതിനു വലിയ പ്രോത്സാഹനവും നല്‍കിവരുന്നു.