പാരിസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 'ടെലിഗ്രാം' സ്ഥാപകൻ പവൽ ഡ്യൂറോവിനെ പോലീസ് കസ്റ്റഡിയിൽ നിന്നു വിട്ടു. അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. അതിനു ശേഷം കുറ്റം ചുമത്തുമെന്നാണ് കരുതപ്പെടുന്നത്.
അസിർബൈജാനിൽ നിന്നു വാസസ്ഥലമായ ദുബൈയിലേക്ക് സ്വന്തം ജെറ്റിൽ പറക്കുമ്പോഴാണ് പാരിസിൽ ഇറങ്ങിയപ്പോൾ റഷ്യക്കാരനായ ശതകോടീശ്വരനെ അറസ്റ്റ് ചെയ്തത്.