തുര്‍ക്കിയില്‍ ഭീകരാക്രമണം; 5 പേര്‍ കൊല്ലപ്പെട്ടു

New Update
vbv b hg
അങ്കാറ: തുര്‍ക്കിയയിലെ തലസ്ഥാനമായ അങ്കാറയ്ക്ക് സമീപം വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് അജ്ഞാതരുടെ ആക്രമണം. ഭീകരാക്രമണമാണെന്ന് തുര്‍ക്കി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഒരു സ്ത്രീയും പുരുഷനും ഉള്‍പ്പെടെ അക്രമികളായ രണ്ട് പേരും മരിച്ചവരില്‍പ്പെടും. ടര്‍ക്കിഷ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്റെ (ടുസാസ് ) പ്രവേശന കവാടത്തിന് ചുറ്റും രണ്ടുപേര്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷിഫ്റ്റ് മാറുന്ന സമയത്തായിരുന്നു ആക്രമണം. ഈ കാമ്പസില്‍ ഏകദേശം 15,000 പേര്‍ ജോലി ചെയ്യുന്നുണ്ട്.

ആക്രമണം നടത്താന്‍ വാഹനം എടുക്കുന്നതിന് മുമ്പ് അക്രമികള്‍ ക്യാബ് ൈ്രഡവറെ കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ എത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ റഷ്യന്‍ പ്രസിഡന്‍ വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ടി.വിയില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത വിഡിയോയില്‍ "നീചമായ ഭീകരാക്രമണം" എന്നാണ് അക്രമത്തെ വിശേഷിപ്പിച്ചത്.
Advertisment
Advertisment