/sathyam/media/media_files/2oktoInjE1PaFVHcPCp4.jpg)
ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. 20 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്.
720 അംഗങ്ങളെയാണ് പാര്‍ലമെന്റഇലേക്ക് തെരഞ്ഞെടുക്കുന്നത്. 45 കോടി ആളുകള്‍ക്ക് വോട്ടവകാശം. യൂറോപ്യന്‍ അനുകൂല പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍.
യുക്രെയ്ന്‍ യുദ്ധം, കുടിയേറ്റം, കാലാവസ്ഥ നയം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമുണ്ടാകാനിരിക്കെ, നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്. നെതര്‍ലന്‍ഡ്സിലെ ഗീര്‍ട്ട് വൈല്‍ഡേഴ്സ്, ഫ്രാന്‍സിലെ മറൈന്‍ ലെ പെന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷം ശക്തമായി രംഗത്തുണ്ട്. ഇവര്‍ക്ക് കൂടുതല്‍ സീറ്റ് ലഭിക്കുന്നത് നിയമം പാസാക്കുന്നതിനും തീരുമാനമെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കും.
2019ലെ അവസാന യൂറോപ്യന്‍ യൂനിയന്‍ തെരഞ്ഞെടുപ്പിന് ശേഷം ഹംഗറി, സ്ളൊവാക്യ, ഇറ്റലി രാജ്യങ്ങളില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികളാണ് അധികാരത്തിലേറിയത്. സ്വീഡന്‍, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളില്‍ ഇവര്‍ ഭരണത്തിലുമുണ്ട്.