Advertisment

കുതിര പിണങ്ങി; യുഎസില്‍ നിന്ന് ബെല്‍ജിയത്തിലേക്കു പുറപ്പെട്ട ചരക്ക് വിമാനം തിരിച്ചിറക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
The horse bolted; The plane was brought back

ബ്രസല്‍സ്: യുഎസില്‍നിന്ന് ബെല്‍ജിയത്തിലേക്കു പുറപ്പെട്ട ചരക്ക് വിമാനം 31,000 അടി ഉയരത്തില്‍നിന്ന് തിരിച്ചിറക്കി. വിമാനത്തിലെ കൂട്ടില്‍നിന്ന് ഒരു കുതിര പുറത്തിറങ്ങിയതാണ് കാരണം. എയര്‍ അറ്റ്ലാന്റാ ഐസ്ലാന്‍ഡിക്കിന്റെ ബോയിങ് 747 വിമാനത്തിലാണ് സംഭവം.

Advertisment

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍നിന്ന് ബെല്‍ജിയത്തിലെ ലീജിലേക്കാണ് വിമാനം പുറപ്പെട്ടത്. 15 കുതിരകളും ഇതിലുണ്ടായിരുന്നു. വിമാനം യാത്ര ആരംഭിച്ചതിന് പിന്നാലെ കെട്ടഴിഞ്ഞ കുതിര പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് കുലുക്കമനുഭവപ്പെട്ടു. കൂട്ടില്‍നിന്ന് പകുതി ചാടിയ കുതിരയുടെ മുന്‍കാലുകള്‍ കൂട്ടിന് പുറത്തായി. ഈ രീതിയില്‍ പകുതി അകത്തും പകുതി പുറത്തുമായി കുടുങ്ങുകയും ചെയ്തു.

വിവരം പൈലറ്റ് ഉടന്‍ തന്നെ ബോസ്ററണിലെ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. യാത്ര തുടരുന്നതിന് ബുദ്ധിമുട്ടില്ലെന്ന് പറഞ്ഞ പൈലറ്റ് പക്ഷേ കുതിരയ്ക്ക് പരിക്കുണ്ടെന്ന് അറിയിക്കുകയും അതിനാല്‍ വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടുകയുമായിരുന്നു.

നിലത്തിറക്കുന്നതിനുമുമ്പ് 20 ടണ്‍ ഇന്ധനം പുറത്തുകളയേണ്ടിവന്നു. കുതിരയെ ഇറക്കിയ ശേഷം യാത്ര പുരാരംഭിച്ച വിമാനം പിറ്റേന്ന് രാവിലെ ലീജില്‍ എത്തി. 

horse
Advertisment