/sathyam/media/media_files/2025/03/04/Lnt4LMmlhmNlhPlJp8Mi.jpg)
വത്തിക്കാന്‍ സിറ്റി: രണ്ടാഴ്ചയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മാര്‍പാപ്പ രാത്രി നന്നായി ഉറങ്ങിയതായും വിശ്രമം തുടരുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു.
ശ്വാസകോശത്തില്‍ ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. ഞായറാഴ്ച വത്തിക്കാന്‍ സ്റേററ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.
പൊതുസമ്പര്‍ക്കം ഒഴിവാക്കിയതിനാല്‍ പ്രതിവാര പ്രാര്‍ഥന ചടങ്ങുകളില്‍ മാര്‍പാപ്പയുടെ സന്ദേശം വായിച്ചുകേള്‍പ്പിച്ചു. ഡോക്ടര്‍മാര്‍ക്കും പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തിയവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
യുക്രെയ്ന്‍ അടക്കമുള്ള സംഘര്‍ഷ മേഖലകളില്‍ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസ്സം കാരണം ശനിയാഴ്ച മാര്‍പാപ്പയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. മാര്‍പാപ്പ പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു. 88കാരനായ മാര്‍പാപ്പയെ ഫെബ്രുവരി 14നാണ് ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us