ഹെല്‍സിങ്കി: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയായി. അമെരിക്കയിലെ സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ ഡ്യുറെക് വെറെട്ടാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. സമൂഹമാധ്യമങ്ങളിലെയും റിയാലിറ്റി ഷോയിലെയും മിന്നും താരങ്ങല്‍ പങ്കെടുത്ത ചടങ്ങിലാണ് നോര്‍വീജിയന്‍ രാജാവിന്‍റെ 52കാരിയായ മകള്‍ വിവാഹിതയായത്. വരന് 42 വയസാണ് പ്രായം.
നോര്‍വേയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ ഗീരാങ്കര്‍ നഗരത്തില്‍ വച്ചായിരുന്നു വിവാഹം. വ്യാഴാഴ്ച മുതല്‍ ആരംഭിച്ച ആഘോഷങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ചയാണ് വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയത്. വിവാഹ ചിത്രങ്ങളുടെ കോപ്പി റൈറ്റ് ബ്രിട്ടീഷ് സെലിബ്രിറ്റി മാഗസിന്‍ ഹെല്ലോയ്ക്ക് നല്‍കിയിരിക്കുകയാണ് ദമ്പതികള്‍. അതു പോലെ തന്നെ വിഡിയോ റൈറ്റ് നെറ്റ്ഫ്ലിക്സിനാണ് നല്‍കിയിരിക്കുന്നത്. നോര്‍വേയില്‍ പരിചിതമല്ലാത്ത ഈ കരാറുകള്‍ വലിയ വിവാദങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു.
87കാരനായ രാജാവ് ഹെറാള്‍ഡും റാണി സോന്‍ജയും വിവാഹത്തില്‍ പങ്കെടുത്തു. അടുത്ത കിരീടാവകാശിയായ വിക്റ്റോറിയ രാജകുമാരിയും ഭര്‍ത്താവ് ഡാനിയല്‍ രാജകുമാരനും സഹോദരനായ കാള്‍ ഫിലിപ് രാജകുമാരും ഭാര്യ സോഫിയ രാജകുമാരിയും വിവാഹത്തില്‍ പങ്കെടുത്തു. മറ്റു യൂറോപ്യന്‍ രാജകുടുംബങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തില്ല.
2022ലാണ് 49കാരനായ വെര്‍ണെറ്റുമായി രാജകുമാരിയുടെ വിവാഹനിശ്ചയം നടത്തിയത്. മാലാഖമാരുമായി സംസാരിക്കാറുണ്ടെന്ന പ്രഖ്യാപനത്തിലൂടെ മാര്‍ത്തയും അനവധി ആത്മാക്കളുമായി സംസാരിക്കാറുണ്ടെന്ന അവകാശവാദത്തോടെ വെര്‍ണെട്ടും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.എഴുത്തുകാരനായ അരി ബെഹ്നുമായുള്ള വിവാഹത്തില്‍മാര്‍ത്തയ്ക്ക് മൂന്നു കുട്ടികളുണ്ട്. 2014ലാണ് ഇരുവരും വിവാഹ മോചിതരായത്.