ഡെൻമാർക്ക്: ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി വേണമെന്നു നിര്‍ബന്ധമാണ്. ഈ മാസം പ്രാബല്യത്തില്‍ വന്ന നിയമപ്രകാരം, ഈ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി മൂന്നു ലക്ഷം യൂറോ മതിക്കുന്ന മെഡിക്കല്‍ ചെലവുകള്‍ താങ്ങാന്‍ മാത്രം ശേഷിയുള്ളതുമായിരിക്കണം.
കൂടാതെ, ഷെങ്കന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളിലും സാധുവായതും, മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ കാലയളവിലേക്കും കാലാവധിയുള്ളതുമായിരിക്കണം.
ടൂറിസം, ബിസിനസ്, സ്റ്റഡി, സന്ദര്‍ശനം തുടങ്ങി ഏത് ആവശ്യത്തിനു ഷെങ്കന്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കും ട്രാവല്‍ ഇന്‍ഷുറന്‍സ് നിബന്ധന ബാധകമാണ്. ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാത്തവരുടെ അപേക്ഷകള്‍ നിരസിക്കാന്‍ ആ ഒരു കാരണം മാത്രം മതി. വ്യാജ പോളിസി സമര്‍പ്പിക്കുന്നത് പിഴ വിധിക്കപ്പെടാനും കാരണമാകാം.
മള്‍ട്ടി എന്‍ട്രി വിസ എടുക്കുന്നവര്‍ ദീര്‍ഘകാലം കാലാവധിയുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഓരോ യാത്രയ്ക്കും പ്രത്യേകം ഇന്‍ഷുറന്‍സ് എടുക്കേണ്ടി വരും. ഷെങ്കന്‍ എംബസികളും കോണ്‍സുലേറ്റുകളും അംഗീകരിച്ച കമ്പനികളുടെ പോളിസി തന്നെ എടുക്കാന്‍ ശ്രദ്ധിക്കുക. യൂറോപ്പ് അസിസ്ററന്‍സ്, മ്യുച്ചെ്വയ്ഡ്, അലയന്‍സ് ട്രാവല്‍, എഎക്സ്എ തുടങ്ങിയവയൊക്കെ അംഗീകൃത കമ്പനികളാണ്.