/sathyam/media/media_files/2025/02/27/Ix5FsByBwCAmWPkJfqsP.jpg)
പാരിസ്: ഫ്രാന്‍സില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പടെ 300 ഓളം രോഗികളെ ബലാത്സംഗം ചെയ്ത ഡോക്റ്ററുടെ വിചാരണ ആരംഭിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക പീഡന കേസുകളുടെ വിചാരണയാണ് ഇത്. ഇപ്പോള്‍ 74 വയസുള്ള ഡോ. ജോയല്‍ ലേ സ്കൗര്‍നെക് ആണ് പ്രതി. അബോധാവസ്ഥയിലായ രോഗികളെയാണ് ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.
ഫ്രാന്‍സിലെ ബ്രിട്ടണി നഗരത്തിലെ അറിയപ്പെടുന്ന സര്‍ജനായിരുന്നു ഇയാള്‍. 1994ലാണ് പാരീസുകാരനായ ഇയാള്‍ ബ്രിട്ടണിയിലെ ഒരു ആശുപത്രിയില്‍ ജോലിക്ക് കയറിയത്. പിന്നീട് പത്തു വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചു വന്ന ഇയാള്‍ക്കെതിരെ ആദ്യമായി ലൈംഗിക കുറ്റകൃത്യക്കേസ് ചാര്‍ജു ചെയ്യുന്നത് 2017ലാണ്.
തന്‍റെ വീടിനടുത്തുള്ള ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതോടെയായിരുന്നു അത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നിരവധി പേരെ ബലാത്സംഗം ചെയ്ത കാര്യം പൊലീസിന് ബോധ്യപ്പെട്ടത്.
കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു. താനൊരു പീഡോഫൈല്‍(ശിശു പീഡകന്‍) ആണെന്നും തുടര്‍ന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും അയാള്‍ തന്‍റെ നോട്ട്ബുക്കില്‍ കുറിച്ചിരുന്നു. അതും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് 2020ല്‍ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ഇയാള്‍ക്ക് 15 വര്‍ഷം തടവ് വിധിച്ചു.1989നും 2014 നുമിടയില്‍ ഏതാണ്ട് 11 വയസ് പ്രായമുള്ള 158 ആണ്‍കുട്ടികളെയും 141 പെണ്‍കുട്ടികളെയുമാണ് ഈ നരാധമന്‍ ബലാത്സംഗം ചെയ്തത്.
ഈ കേസിന്‍റെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ആശുപത്രി മുറികളില്‍ കുട്ടികളായ രോഗികള്‍ തനിച്ചിരിക്കുന്ന അവസരങ്ങള്‍ മുതലെടുത്തായിരുന്നു ഈ ബലാത്സംഗങ്ങള്‍ അത്രയും. ആണ്‍~പെണ്‍ ഭേദമില്ലാതെയാണ് ഈ ക്രൂരത അയാള്‍ നടത്തിയത്. ചില സന്ദര്‍ഭങ്ങളില്‍ അബോധാവസ്ഥയിലായ കുട്ടികളായ രോഗികളെയും അയാള്‍ ബലാത്സംഗം ചെയ്തിരുന്നു.
ഇയാളുടെ അടുത്ത് അപ്പന്‍റിസൈറ്റിസ് വേദന കാരണം ചികിത്സ തേടിയെത്തിയ പത്തു വയസുകാരന്‍ മത്തീസിനെ ഓപ്പറേഷനു മുമ്പ് അനസ്തേഷ്യ നല്‍കിയ ശേഷം ഇയാള്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. പിന്നീട് 2021ല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു മത്തീസ്. പീഡിപ്പിക്കപ്പെടുന്ന ഓരോ കുട്ടിയുടെയും പേരും വിലാസവും അവരുടെ മാതാപിതാക്കളുടെ പേരും പീഡിപ്പിച്ച ദിവസവും തിയതിയും വര്‍ഷവും വരെ ഇയാള്‍ നോട്ട് ബുക്കുകളില്‍ കുറിച്ചു വച്ചിരുന്നു. അങ്ങനെയാണ് ഇയാളുടെ അടുത്ത് ഓപ്പറേഷനായി എത്തപ്പെട്ട ചില കുട്ടികളെ അനസ്തേഷ്യ നല്‍കിയ ശേഷം ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത് പൊലീസിനു കണ്ടെത്താനായത്.
2004ല്‍ തന്നെ ഇയാളുടെ ക്രെഡിറ്റ് കാര്‍ഡ് ഒരു പീഡോഫൈല്‍ വെബ്സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന ഗൗരവതരമായ വിവരം എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്ററിഗേഷന്‍) ഫ്രഞ്ച് അധികൃതരെ അറിയിച്ചിരുന്നു. അന്ന് അധികൃതര്‍ കാണിച്ച അനാസ്ഥയാണ് ഇത്രയധികം ഇരകളെ ഇയാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമുണ്ടാക്കിയത്.
2005ലും ബാല പീഡനത്തിന് ഇയാള്‍ക്കെതിരെ കേസുണ്ടായെങ്കിലും അറസ്ററ് ചെയ്യപ്പെടുന്നതു വരെ കുട്ടികളെ ചികിത്സിക്കുന്നതു തുടരാന്‍ ഇയാള്‍ക്ക് അനുമതി നല്‍കിയിരുന്നു.
നിലവില്‍ 15 വര്‍ഷം തടവു ശിക്ഷ അനുഭവിക്കുന്ന ഇയാള്‍ ഈ കേസില്‍ പൊലീസിനോടു കുറ്റസമ്മതം നടത്തി. ഈ വിചാരണയ്ക്കു ശേഷം കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ഇയാള്‍ക്ക് 20 വര്‍ഷമായിരിക്കും തടവു ശിക്ഷ ലഭിക്കുക എന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us