ട്രംപ് യൂറോപ്പിന്റെ ശത്രു!

New Update
Gfggg

പകുതിയിലധികം യൂറോപ്യന്‍മാരും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ യൂറോപ്പിന്‍റെ ശത്രു ആയി കാണുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഒരു സര്‍വേ പറയുന്നു. റഷ്യയുമായുള്ള തുറന്ന യുദ്ധസാധ്യത ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും 51 ശതമാനം യൂറോപ്യന്‍മാരും കരുതുന്നതായും സര്‍വേ.

Advertisment

ക്ളസ്ററര്‍ 17 ഉം ലെ ഗ്രാന്‍ഡ് കോണ്ടിനെന്‍റും ചേര്‍ന്ന് ആരംഭിച്ച ഫ്രാന്‍സ് ആസ്ഥാനമായുള്ള യൂറോബസൂക്ക പോള്‍ പ്രകാരം 48 ശതമാനം യൂറോപ്യന്‍മാരും ട്രംപിനെ യൂറോപ്പിന്‍റെ ശത്രു ആയി കാണുന്നു. സെപ്റ്റംബറില്‍ നടത്തിയ മുന്‍ സര്‍വേയെക്കാള്‍ നാലു പോയിന്‍റ് കൂടുതലാണ് ഇത്. റഷ്യയുമായുള്ള തുറന്ന യുദ്ധ സാധ്യത വരും വര്‍ഷങ്ങളില്‍ ഉയര്‍ന്നതാണെന്നു പറയുന്നത് 51 ശതമാനം യൂറോപ്യന്‍മാരാണ് എന്നും അതില്‍ തന്നെ 18 ശതമാനം പേര്‍ വളരെ ഉയര്‍ന്നതാണ് എന്നാണ് പറയുന്നതെന്നും സര്‍വേ കണ്ടെത്തി.

പ്രതികരിച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍, 69 ശതമാനം പേര്‍ തങ്ങളുടെ രാജ്യത്തിന് റഷ്യന്‍ ആക്രമണത്തിനെതിരെ സൈനികമായി സ്വയം പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നു. പോര്‍ച്ചുഗല്‍, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളില്‍ ഈ വിഹിതം 80 ശതമാനത്തില്‍ കൂടുതലാണ്. 55 ശതമാനം പേര്‍ യുഎസില്‍ നിന്നും ചൈനയില്‍ നിന്നും തുല്യ അകലം പാലിക്കാന്‍ തെരഞ്ഞെടുക്കുന്നതായും അവയില്‍ ഒന്നു മാത്രം പിന്തുടരുന്നതിനു പകരം അവ രണ്ടില്‍ നിന്നും തുല്യ അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നതായും സര്‍വേ വെളിപ്പെടുത്തി.

യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനുള്ള പിന്തുണ 74 ശതമാനം ആയി തുടര്‍ന്നു പോകാന്‍ ആഗ്രഹിക്കുന്നത് 19 ശതമാനം പേരാണ്. ഫ്രാന്‍സാകട്ടെ ഈ സര്‍വേയില്‍ ഏറ്റവും ദുര്‍ബലമായ പിന്തുണയോടെ വേറിട്ടു നിന്നു. കാരണം ഇതില്‍ 27 ശതമാനം പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിക്കുകയും 12 ശതമാനം പേര്‍ തീരുമാനമെടുക്കാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്.

63 ശതമാനം യൂറോപ്യന്‍മാരും ബ്രെക്സിറ്റിനെ ഒരു പരാജയമായി കാണുന്നു എന്നും ഇത് യുകെയെ പ്രതികൂലമായി ബാധിച്ചു എന്നും സര്‍വേ അടിവരയിട്ടു.ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ജര്‍മനി,പോളണ്ട്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, റൊമാനിയ, ഗ്രീസ് എന്നിവയുള്‍പ്പടെ ഒന്‍പതു യൂറോപ്യന്‍ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.

Advertisment