ടൊറേന്റോ: കാനഡയെ യുഎസിലേക്ക് സ്വാംശീകരിക്കാന്‍ 'സാമ്പത്തിക ശക്തി' ഉപയോഗിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കെതിരെ സ്ഥാനമൊഴിയുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. രണ്ടു രാജ്യങ്ങളെ ലയിപ്പിക്കാനുള്ള ട്രംപിന്‍റെ താല്‍പര്യം ഒരിക്കലും സാധ്യമല്ല എന്ന് ജസ്ററിന്‍ ട്രൂഡോ. ഞങ്ങളുടെ രണ്ട് രാജ്യങ്ങളിലെയും തൊഴിലാളികള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും പരസ്പരം ഏറ്റവും വലിയ വ്യാപാര~സുരക്ഷാ പങ്കാളിയാകുന്നത് പ്രയോജനകരമാണ്," ട്രൂഡോ എക്സില്‍ എഴുതി.
കാനഡയെ യുഎസിലേക്ക് സ്വാംശീകരിക്കാന്‍ "സാമ്പത്തിക ശക്തി" ഉപയോഗിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി മുതിര്‍ന്ന കനേഡിയന്‍ ഉദ്യോഗസ്ഥനും രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശത്തെ ശക്തമായി അപലപിച്ച അദ്ദേഹം പകരം രണ്ട് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ക്യാനഡ വാങ്ങാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒന്‍റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ട്രംപിന്‍റെ നിര്‍ദ്ദേശത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. കാനഡയുടെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുന്നതില്‍ ട്രംപ് ഗൗരവമുള്ളയാളാണെന്ന് കരുതുന്നുണ്ടോയെന്ന് ഒരു പത്രസമ്മേളനത്തില്‍ ഫോര്‍ഡിനോട് ചോദ്യമുയര്‍ന്നപ്പോഴായിരുന്നു ഈ പ്രതികരണം.
ക്യാനഡ വാങ്ങാന്‍ അമെരിക്കന്‍ പ്രസിഡന്‍റ് എത്തിയാല്‍ അദ്ദേഹത്തിന് താന്‍ ഒരു കൗണ്ടര്‍ ഓഫര്‍ നല്‍കുമെന്നും നമ്മള്‍ അലാസ്ക വാങ്ങിയാല്‍ എങ്ങനെയിരിക്കുമെന്നും ഫോര്‍ഡ് ചോദിച്ചു. അമെരിക്കന്‍ ഐക്യനാടുകളിലെ മേജര്‍ സിറ്റികളായ മിനസോട്ടയും മിനിയാപൊളിസും തങ്ങള്‍ വാങ്ങിയാല്‍ എങ്ങനെയിരിക്കുമെന്നും ഫോര്‍ഡ് ചോദിച്ചു.
തന്‍റെ ഈ വാദമുഖങ്ങള്‍ യാഥാര്‍ഥ്യമല്ലാത്തതു പോലെ തന്നെയാണ് ട്രംപിന്‍റെ വാഗ്ദാനമെന്നും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.തമാശക്കാരനായ ട്രംപിന്‍റെ മറ്റൊരു തമാശയായിട്ടാണ് ഫോര്‍ഡ് ക്യാനഡയെ അമെരിക്കയോടു കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്‍റെ വാഗ്ദാനത്തോട് പ്രതികരിച്ചത്. എന്നാല്‍ ശ്രദ്ധേയമായ വസ്തുത, ഈ ആഴ്ച, താന്‍ സ്ഥാനമൊഴിയുകയാണെന്ന് ട്രൂഡോ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യല്‍ എന്ന തന്‍റെ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമിലൂടെ ട്രംപ് കാനഡയെ യുഎസിലേക്ക് സ്വാംശീകരിക്കാന്‍ "സാമ്പത്തിക ശക്തി" ഉപയോഗിക്കുമെന്ന ഭീഷണിയുയര്‍ത്തിയത്.