Advertisment

യു കെയിൽ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടന്നേക്കും; മെയ്‌ മാസത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം; തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഭരണപക്ഷം

author-image
റോമി കുര്യാക്കോസ്
Updated On
New Update
ukUntitled31.jpg

യു കെ: യു കെയിൽ  തെരെഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുന്നു. നേരത്തെ ഉണ്ടായിരുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, മേയ് രണ്ടിനു തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനിരുന്ന നീക്കങ്ങള്‍ അവസാനിപ്പിച്ചു.

Advertisment

പ്രധാനമന്ത്രി ഋഷി സുനക് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഐടിവി ന്യൂസ് വെസ്റ്റ് കണ്‍ട്രിയോട് സംസാരിക്കവേയായിരുന്നു സുനകിന്റെ പ്രതികരണം.

uk1Untitled31

അതേസമയം, ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കാമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ബ്രിട്ടനിലെ അടുത്ത തെരഞ്ഞെടുപ്പ് നിയമപരമായി 2025 ജനുവരി 28 ആണെങ്കിലും, പ്രധാനമന്ത്രി നേരെത്തെ തെരെഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്ന ഊഹാപോഹങ്ങൾ വെസ്റ്റ്മിനിസ്റ്ററിൽ പരന്നിരുന്നു.

ബ്രിട്ടനിലെ തെരഞ്ഞെടുപ്പിന് മുൻപ് ചില പ്രത്യേക ചിട്ടവട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ആദ്യം രാജാവിനോട് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ആവശ്യപ്പെടണം. തുടർന്ന്, 25 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

uk2Untitled31

അടുത്തിടെ ഉപതെരഞ്ഞെടുപ്പ് നടന്ന ഇടതൊക്കെ ടോറികൾ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. മാത്രമല്ല, പ്രീ സർവ്വേ പോളുകളിലെല്ലാം ടോറികൾക്ക് കനത്ത തിരിച്ചടിയാണ് പ്രവചിക്കുന്നത്.

 ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിലാണ് മെയ് മാസത്തിലെ തിരഞ്ഞെടുപ്പിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

uk7Untitled31

സാഹചര്യം അനുകൂലമല്ലാത്തതിനാൽ മെയ്‌യിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ നിന്നും പിൻവാങ്ങണമെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി റിഷി സുനാകിന് സീനിയര്‍ ടോറി എംപിമാര്‍ നൽകിയിരുന്നു.

Advertisment