ലണ്ടൻ: ബ്രിട്ടന്റെ അടുത്ത അഞ്ചു വർഷത്തെ ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ഇന്ന് വിധിയെഴുതും.
14 വർഷത്തെ തുടർച്ചയായ കൺസർവേറ്റിവ് ഭരണത്തിന് അറുതിവരുത്തി ലേബർ പാർട്ടി അധികാര ത്തിൽ തിരിച്ചെത്തുമെന്ന് തെര ഞ്ഞെടുപ്പ് യു കെയിലെ എല്ലാ സർവേകളും പ്രവചിചിരിക്കുന്നത്. ടോറികളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകൾ.
/sathyam/media/media_files/U4Zx1fJqyHNj9Pj5ZRsH.jpg)
സർക്കാരിന് 2025 ജനുവരിവ രെ കാലാവധി ഉണ്ടായിരിക്കെ യാണ് പ്രധാനമന്ത്രി ഋഷി സുന ക് പൊടുന്നനെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആദ്യഫലങ്ങൾ വെള്ളിയാഴ്ച രാവിലെയോടെ പുറത്തു വരും.
അധോസഭയായ ഹൗസ് ഓഫ് കോമൺസിലേക്കുള്ള 650 പ്രതിനിധികളെയാണ് ജനവിധിയിയിലൂടെ തെരഞ്ഞെടുക്കുക. കേവലഭൂരിപക്ഷത്തിന് 326 സീറ്റാണ് വേണ്ടത്. നിലവിൽ 345 സീറ്റുമായി കൺസർവേറ്റീവ് പാർട്ടി ആണ് രാജ്യം ഭരിക്കുന്നത്, എന്നാൽ ഇത്തവണ ബ്രിട്ടീഷ് രാഷി യത്തിൽനിന്ന് കൺസർവേറ്റീവുകൾ തൂത്തെറിയപ്പെടും എന്നാണ് കരുതപ്പെടുന്നത്.
പാർട്ടിക്കുള്ളിലെ ഭിന്നതകളും തെരഞ്ഞെടുപ്പ് വാതുവയ്ക്ക് കേസിൽ സ്ഥാനാർഥികളും നേതാക്കളുമടക്കം കുടുങ്ങിയ തും പ്രധാനമന്ത്രി ഋഷി സുനാക്കിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പൊട്ടി പുറപ്പെട്ട കലാപക്കൊടികളും ഇത്തവണ ടോറികൾക്ക് കനത്ത വെല്ലുവിളിയാകും.
/sathyam/media/media_files/KqfTDbrjtAFPkGEnzuFa.jpg)
സാമ്പത്തിക മാന്ദ്യം, കുടിയേറ്റ നയങ്ങൾ, ആരോഗ്യമേഖല യിലെ പ്രതിസന്ധി, ഭൂപരിഷ്ക രണത്തിലെ പ്രശ്നങ്ങൾ തുട ങ്ങിയവ സജീവ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ 'മാറ്റം അനി വാര്യം' എന്ന മുദ്രാവാക്യമാണ് ലേബർ പാർടി ഉയർത്തുന്നത്.
അവസാന ആയുധമെന്ന വണ്ണം, ലേബർ പാർടി അധികാര ത്തിലെത്തിയാൽ വൻ നികുതി വർധനയുണ്ടാകുമെന്ന പ്രചാരരണം അന്തിമഘട്ടത്തിൽ സുനക് ക്യാമ്പും ശക്തമാക്കിയിട്ടുണ്ട്.
അനാവശ്യ വിവാദങ്ങളിൽ അടിക്കടി പാർട്ടി നേതാവ് സ്റ്റാർമർ പെടുന്നതും പ്രത്യേകിച്ച് കാമ്പുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഉയർത്തി കൊണ്ടു വരാത്തതും ലേബർ പാർട്ടിക്കും ക്ഷീണമായിട്ടുണ്ട്.
/sathyam/media/media_files/2BIRfT1Y1Z3G6WsCN2Uj.jpg)
മൂന്ന് മലയാളികൾ ഇവിടുത്തെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവർ യു കെയിൽ മത്സരിക്കുകയും എംപി ആകുകയും ചെയ്യുന്ന കാഴ്ച സാധാരണമാണെങ്കിലും, മലയാളികൾ പാർലമെന്റ് രാഷ്ട്രീയത്തിൽ മത്സരിക്കുന്നത് യു കെയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്.
ബോൾട്ടൻ സൗത്ത് & വാക്ക്ഡൻ മണ്ഡലത്തിൽ നിന്നും ഗ്രീൻ പാർട്ടി സ്ഥാനാർഥി യായി ഫിലിപ്പ് കൊച്ചിട്ടി, സൗത്ത് ഗേറ്റ് & വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നും കോൺസർവേറ്റീവ് സ്ഥാനാർഥിയായി എറിക് സുകുമാരൻ, അഷ്‌ഫോഡ് മണ്ഡലത്തിൽ നിന്നും ലേബർ സ്ഥാനാർഥിയായി മത്സരിക്കുന്ന സോജൻ ജോസഫ് എന്നിവരാണ് യു കെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ പോരാടുന്ന മലയാളികൾ.
/sathyam/media/media_files/kny7CVOXYfxpdJT7HV0r.jpg)
തിരുവല്ല സ്വദേശിയായ ഫിലിപ്പ് കൊച്ചിട്ടി അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷമാണ് പൊതുരംഗത്തേക്ക് കടന്നത്.
യു കെയിൽ സംരംഭകനായ എറിക് സുകുമാരൻ ആറ്റിങ്ങൽ സ്വദേശിയാണ്. 22 വർഷം നഴ്‌സ് ആയി സേവനമനുഷ്ടിച്ച ശേഷമാണ് സോജൻ ജോസഫ് തെരഞ്ഞെടുപ്പു ഗോദയിലേക്ക് ഇറങ്ങുന്നത്.