Advertisment

യു കെ തെരഞ്ഞെടുപ്പിൽ ചുവടുറപ്പിച്ചു ഗ്രീൻ പാർട്ടി; സീറ്റ്‌ നില ഒന്നില്‍ നിന്നും നാലിലേക്ക് ഉയർത്തി; ചരിത്ര വിജയം ആഘോഷമാക്കി നേതാക്കളും പ്രവർത്തകരും; ബ്രൈറ്റണ്‍ പവലിയന്‍ നിലനിര്‍ത്തി, ബ്രിസ്റ്റോള്‍ സെന്‍ട്രല്‍, വേവെനി വാലി, നോര്‍ത്ത് ഹെയര്‍ഫോര്‍ഡ്ഷയര്‍ എന്നീ സീറ്റുകൾ പിടിച്ചെടുത്തു

2010 - ല്‍ കരോളിന്‍ ലൂക്കാസ് ബ്രൈറ്റണ്‍ പവലിയനിലേക്ക് എംപിയായപ്പോളാണ് ഗ്രീന്‍ പാര്‍ട്ടി ആദ്യമായി ഹൗസ് ഓഫ് കോമണ്‍സില്‍ ഒരു സീറ്റ് നേടിയത്.  

New Update
ukkUntitledci

യു കെ: യു കെ പൊതു തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിക്ക് മിന്നും വിജയം. ഇതുവരെ, ഈസ്റ്റ് സസെക്‌സ് മണ്ഡലമായ ബ്രൈറ്റണ്‍ പവലിയനില്‍ മാത്രമേ പാര്‍ട്ടി വിജയിച്ചിട്ടുള്ളൂ. ഇത്തവണ പക്ഷെ ചരിത്രം വഴിമാറുകയായിരുന്നു.

Advertisment

തങ്ങളുടെ സിറ്റിംഗ് സീറ്റ്‌ ആയ ബ്രൈറ്റണ്‍ പവലിയന്‍ നിലനിർത്തിയതിനൊപ്പംബ്രിസ്റ്റോള്‍ സെന്‍ട്രല്‍, വേവെനി വാലി, നോര്‍ത്ത് ഹെയര്‍ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളില്‍ ഗ്രീൻ പാർട്ടി വലിയ വിജയം നേടുകയും ചെയ്തു.

ukUntitledci

നഗരത്തിലെ ആദ്യത്തെ ഗ്രീന്‍ എംപിയായി 'ചരിത്രം സൃഷ്ടിച്ച' ഗ്രീൻ പാര്‍ട്ടി സഹ നേതാവ് കാര്‍ല ഡെനിയര്‍ ലേബറിന്റെ ഷാഡോ കള്‍ച്ചര്‍ സെക്രട്ടറി തങ്കം ഡെബ്ബോനൈറെ പതിനായിരത്തിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.

പാർട്ടിയുടെ മറ്റൊരു സഹ - നേതാവ് അഡ്രിയാന്‍ റാംസെ കണ്‍സര്‍വേറ്റീവിന്റെ ശക്തി കേന്ദ്രമായ വേവെനി വാലിയില്‍ വലിയ വിജയം കൈവരിച്ചു. 

7% മാത്രം വോട്ടുകൾ ഉണ്ടായിരുന്ന ഗ്രീൻ പാര്‍ട്ടിക്ക് ഇത്തവണ 32.1 ശതമാനത്തിന്റെ വന്‍ മുന്നേറ്റമാണ് നടത്താനായത്. ഇത് പാർട്ടിയുടെ അവരുടെ ഏറ്റവും മികച്ച പൊതു തിരഞ്ഞെടുപ്പ് പ്രകടനമാണ്. 

മിനിമം വേതനം വര്‍ധിപ്പിക്കാനും പൊതുസേവനങ്ങളില്‍ നിക്ഷേപം നടത്താന്‍ നികുതി കൂട്ടാനുമുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെ  പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് പൊതുജന പിന്തുണയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി ബിബിസിയോട് സംസാരിക്കവെ മിസ് ഡെനിയര്‍ പറഞ്ഞു.

1ukUntitledci

2010 - ല്‍ കരോളിന്‍ ലൂക്കാസ് ബ്രൈറ്റണ്‍ പവലിയനിലേക്ക് എംപിയായപ്പോളാണ് ഗ്രീന്‍ പാര്‍ട്ടി ആദ്യമായി ഹൗസ് ഓഫ് കോമണ്‍സില്‍ ഒരു സീറ്റ് നേടിയത്.  

നോര്‍ത്ത് ഹെയര്‍ഫോര്‍ഡ്‌ഷെയറിയിൽ 25,000 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷത്തില്‍ ഗ്രീൻ പാർട്ടിയുടെ എല്ലി ചൗണ്‍സ്, കണ്‍സര്‍വേറ്റീവിന്റെ ബില്‍ വിഗ്ഗിനെ പരാജയപ്പെടുത്തി.

Advertisment