യു കെയിൽ ആയുർ ദൈർഘ്യം കുറയുന്നു; കുറഞ്ഞത് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്; പ്രധാന കാരണം കൊറോണ വൈറസിന്റെ ആഘാതം

New Update
ukkk

യു കെ:  യു കെയിൽ ഉടനീളമുള്ളവരുടെ ആയുർദൈർഘ്യം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ.കൊറോണ വൈറസ് പാൻഡെമിക്കിന്റെ ആഘാതമാണ് ആയുർദൈർഘ്യം കുറഞ്ഞതിന്റെ പ്രധാന  കാരണമായി റിപ്പോർട്ട്‌ ചെയ്യുന്നത്.

Advertisment

2020 നും 2022 നും ഇടയിൽ ജനിച്ച ആൺകുട്ടികളുടെ ആയുർദൈർഘ്യം 78.6 വർഷം എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 നും 2019 നും ഇടയിലുള്ള കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 38 ആഴ്‌ചയുടെ കുറവ് രേഖപ്പെടുത്തി. പെൺകുട്ടികളുടെ ആയുർദൈർഘ്യം 82.6 വർഷമെന്നാണ് കണക്കുകൾ. ഇത്  2017 - 2019 കാലയളവിനെ അപേക്ഷിച്ച് 23 ആഴ്ച കുറഞ്ഞതായി കണക്കുകൾ രേഖപ്പെടുത്തുന്നു.

നാഷണൽ സ്റ്റാറ്ററ്റിക്സിന്റെ കണക്കുകൾ അനുസരിച്ചു കോവിഡ് പകർച്ചവ്യാദിയുടെ ആഘാതം മൂലമാണ് ഈ കുറവുണ്ടായതെന്നും ഇവിടെ അധിക മരണനിരക്ക് കുത്തനെ വർദ്ധിച്ചതായും പറയുന്നുണ്ട്. 

കണക്കുകൾ ആശങ്കാജനകമാണെന്നും ഇത് യുകെയിലെ ആയുർദൈർഘ്യത്തിൽ പാൻഡെമിക് ചെലുത്തിയ സ്വാധീനം എത്രത്തോളമമെന്ന് വെളിപ്പെടുത്തുന്നുവെന്ന് ദി കിംഗ്സ് ഫണ്ടിലെ സീനിയർ ഫെലോ വീണ റാലി പറഞ്ഞു.

ആഗോളതലത്തിൽ മിക്ക രാജ്യങ്ങളിലും കോവിഡ് -19 മൂലം വിനാശകരമായ മരണസംഖ്യ സംഭവിച്ചിട്ടുണ്ടെങ്കിലും, പാൻഡെമിക് സമയത്ത് യുകെയിലെ അധിക മരണനിരക്ക് പാശ്ചാത്യ യൂറോപ്യൻ, മറ്റ് വികസിത രാജ്യങ്ങളെക്കാൾ വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

യുകെയിലെ പല മരണങ്ങളും ഒരുപക്ഷെ തടയാവുന്ന അസുഖങ്ങൾ മൂലമാണ്. രോഗത്തെ നേരത്തെ തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും ആരോഗ്യ അസമത്വങ്ങൾ കുറയ്ക്കുന്നതിനും യോജിച്ച ഒരു ക്രോസ് - ഗവൺമെന്റ് തന്ത്രം ആണ് യു കെയിൽ ഇപ്പോൾ വേണ്ടത്.

Advertisment