ഡെറം ഇന്ത്യൻ കൂട്ടായ്മ ഒരുക്കുന്ന കരോക്കെ ഗാനമേളയും ഫ്യൂഷൻ ഡി ജെയും ജൂൺ 30 - ന്; ആഘോഷ സായഹ്നത്തിന് മിഴിവ് പകരാൻ ചെണ്ട - വാദ്യ മേളങ്ങളും

ഡെറം കൂട്ടായ്മയുടെ ഗാനമേള ട്രൂപ്പായ ഡെറം ഓർക്കെസ്ട്രായുടെ അനുഗ്രഹീത ഗായകരും,  ലീഡ്‌സിൽ നിന്നും എത്തിചേരുന്ന എ & ജെ ഡി ജെ യുടെ ചെണ്ട - വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള ഫ്യൂഷൻ ഡി ജെയും ചേർന്നാണ് മനോഹരമായ സായാഹ്നം ഒരുക്കുന്നത്‌.

author-image
റോമി കുര്യാക്കോസ്
Updated On
New Update
uk Untitledeu.jpg

ഡെറം: ഡെറം ഇന്ത്യൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരോക്കെ ഗാനമേളയും ഫ്യൂഷൻ ഡി ജെയും സംഘടിപ്പിക്കുന്നു. ജൂൺ 30 - ന്  3 മണി മുതൽ 9 മണി വരെ ആണ് ആഘോഷം സായാഹ്നം ഒരുക്കിയിരിക്കുന്നത്.

Advertisment

ഡെറം കൂട്ടായ്മയുടെ ഗാനമേള ട്രൂപ്പായ ഡെറം ഓർക്കെസ്ട്രായുടെ അനുഗ്രഹീത ഗായകരും,  ലീഡ്‌സിൽ നിന്നും എത്തിചേരുന്ന എ & ജെ ഡി ജെ യുടെ ചെണ്ട - വാദ്യ മേളങ്ങളുടെ അകമ്പടിയോടെയുള്ള ഫ്യൂഷൻ ഡി ജെയും ചേർന്നാണ് മനോഹരമായ സായാഹ്നം ഒരുക്കുന്നത്‌.

തിരക്ക് പിടിച്ചതും, സമ്മർദ്ദങ്ങൾ നിറഞ്ഞതുമായ ജീവിത തിരക്കിൽ, എല്ലാം മറന്ന്‌ ഒന്നുല്ലസിക്കുവാനും സന്തോഷിക്കുവാനും വേണ്ടി അരങ്ങേറുന്ന മനോഹരമായ ഈ 'മ്യൂസിക് നൈറ്റി'ലും പ്രകമ്പനം കൊള്ളിക്കുന്ന ഇടിവെട്ട് 'ഫ്യൂഷൻ ഡി ജെ' യിലും പങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 

deramUntitledeu.jpg

കൂടുതൽ വിവരങ്ങൾക്ക്: 

അനിൽകുമാർ: 07828218916

ഷാജു: 07950799029

സുനിത ലെച്ചു: 07912229418

നിച്ചൽ ജോൺസൻ: 07776683910

വേദിയുടെ വിലാസം: 
VeCoxoe Village Hall
DH6 4DB

Advertisment