യു കെയില്‍ വിദഗ്ധ തൊഴിൽ കുടിയേറ്റം നിയന്ത്രിക്കാൻ നീക്കം; ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ കുടിയേറ്റ തൊഴിലാളികളെ ബാധിക്കും; മലയാളികള്‍ ഉൾപ്പടെ നിരവധി ഇന്ത്യക്കാര്‍ക്ക് തിരിച്ചടി,

author-image
റോമി കുര്യാക്കോസ്
Updated On
New Update

ബ്രിട്ടൻ: യു കെയില്‍ ഒരാഴ്ചയിലേറെയായി തുടർന്നുകൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധ കലാപം രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ സുപ്രധാന നീക്കവുമായി സര്‍ക്കാര്‍. കുടിയേറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. 

Advertisment

രാജ്യത്ത് നിലനിൽക്കുന്ന തൊഴിലും വരുമാനവും കുടിയേറ്റക്കാര്‍ കൊണ്ടുപോകുന്നെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് രാജ്യത്തെ സർക്കാർ തലത്തിൽ പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടത്. തദ്ദേശീയരുടെ ഇടയിൽ ഇതു വലിയ തോതിൽ അസ്വസ്ഥമാക്കുന്നുവെന്നാണ് കണ്ടെത്തൽ.

publive-image

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഐടി, ടെലികോം, എന്‍ജിനിയറിംഗ് മേഖലകളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നീക്കം. ഉയര്‍ന്ന തോതിലുള്ള കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇന്ത്യയില്‍ നിന്ന് മാത്രം ആയിരക്കണക്കിന് ഐ ടി, എന്‍ജിനിയറിംഗ് പ്രൊഫഷണലുകള്‍ ഓരോ വര്‍ഷവും ബ്രിട്ടനില്‍ ജോലിക്കായി എത്തുന്നുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാണ്. 2023 - 24 സാമ്പത്തികവര്‍ഷം യു കെ നൽകിയ 67703 വിദഗ്ധ തൊഴില്‍ വീസകളിൽ ആറിലൊന്നും അനുവദിക്കപ്പെട്ടത് ഐ ടി മേഖലയിലാണ്.

ഐ ടി, എന്‍ജിനിയറിംഗ് തൊഴിൽ മേഖലയിലെ വിദേശ റിക്രൂട്‌മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യു കെ ആഭ്യന്തര സെക്രട്ടറി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിക്കു (എം എ സി) നിര്‍ദേശം നല്‍കി.

publive-image

തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ ഒൻപതു മാസത്തിനകം ഒരു സമഗ്ര റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം നൽകാനാണ് ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോഴത്തെ അനിശ്ചിതത്വം മലയാളികള്‍ ഉൾപ്പെടെയുള്ള അനവധി തൊഴിലാളികൾക്ക് തിരിച്ചടി ആയേക്കുമെന്നാണ് വിലയിരുത്തൽ. മലയാളികളായ നിരവധി പേർ ഈ മേഖലയിൽ യു കെയില്‍ ജോലി ചെയ്യുന്നുണ്ട്. യു കെ ജോലി സ്വപ്നം കാണുന്ന നിരവധി പേർക്ക് പുതിയ നിയന്ത്രണങ്ങള്‍ നിരാശ സമ്മാനിച്ചേക്കാം.

publive-image

ആരോഗ്യ മേഖലയിൽ നിലവില്‍ പ്രശ്‌നമില്ലെങ്കിലും ഭാവിയില്‍ നിയന്ത്രണം കൂടുതല്‍ തൊഴില്‍മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ട്. ഐ ടി, എന്‍ജിനിയറിംഗ് മേഖലകളിലെ ഏറ്റവും കുറഞ്ഞ ശമ്പള പരിധി ഉയര്‍ത്തുന്നതും ബ്രിട്ടനില്‍ വിവിധ പ്രദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നതും സര്‍ക്കാര്‍ പരിഗണനയിലാണ്. 

Advertisment