ഇന്ത്യൻ വടംവലി ടീമിന് ജർമനിയിൽ ഗംഭീര സ്വീകരണവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌

New Update

ജർമ്മനി: സെപ്റ്റബർ 5 മുതൻ 8 വരെ ജർമ്മനിയിലെ മാൻഹയ്മിൽ നടക്കുന്ന ലോക വടംവലി ചാമ്പ്യാൻഷിപ്പിൽ പങ്കെടുക്കാൻ എത്തിയ ഇന്ത്യൻ ടീമിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ജർമ്മനി - കേരള ചാപ്റ്റർ ഗംഭീര സ്വീകരണം ഒരുക്കി. ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ വെച്ചു നടന്ന സ്വീകരണങ്ങൾക്ക് ജനറൽ സെക്രട്ടറി പീറ്റർ തേക്കാനത്ത്, കോർഡിനേറ്റർ മനു ജോസഫ് എന്നിവർ നേതൃത്വം നൽകി. 

Advertisment

21 പേരുടെ സംഘത്തിൽ ഇന്ത്യൻ ടീം കോച്ച് ടെലിൽ തമ്പി, ടീം അംഗങ്ങളായ ദേവിക ദിനേശൻ, സുകന്യാ മുങ്കത്ത്, രാഹുൽ കൃഷ്ണൻ എന്നിവർ കേരളത്തിൽ നിന്നുള്ളവരാണ്. പുരുഷ - വനിതാ വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ടീമുകൾ പങ്കെടുക്കുന്നുണ്ട്.

publive-image

ഇന്ത്യൻ ടീമിനെ സ്വീകരിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ഓവർസീസ് ഭാരവാഹികളായ പീറ്റർ, മനു എന്നിവർ പറഞ്ഞു. മത്സരത്തിനായി ജർമ്മനിയിൽ എത്തിയ ഇന്ത്യൻ ടീമിന് എല്ലിവിധ പിന്തുണയും, സഹായങ്ങളും ഉറപ്പാക്കുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.

Advertisment