/sathyam/media/media_files/2025/05/15/KqpU1SY6iAGJMHhYXUUd.jpg)
ലണ്ടന്‍: കുടിയേറ്റ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കാനുള്ള നടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. പൗരത്വം ലഭിക്കണമെങ്കില്‍ അഞ്ചു വര്‍ഷത്തിനു പകരം പത്ത് വര്‍ഷം വരെ കാത്തിരിക്കണം എന്നതടക്കമുള്ള നയം മാറ്റങ്ങളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കുടിയേറ്റം സംബന്ധിച്ച ധവളപത്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കും മുമ്പ് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് പ്രധാനമന്ത്രി കെയ്ര്‍ സ്ററാര്‍മര്‍ പുതിയ നയങ്ങള്‍ സംബന്ധിച്ച സൂചന നല്‍കിയത്. അഞ്ചു വര്‍ഷത്തേക്ക് യു.കെയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏതൊരാള്‍ക്കും സ്വാഭാവികമായി പൗരത്വവും നല്‍കുന്ന സംവിധാനം അവസാനിപ്പിക്കും.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, എന്‍ജിനീയര്‍മാര്‍ തുടങ്ങിയ മികച്ച യോഗ്യതയും കഴിവുമുള്ളവര്‍ക്കും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ സംഭാവന ചെയ്യാന്‍ കഴിയുന്നവര്‍ക്കുമാണ് വേഗം പൗരത്വം നല്‍കുക. കുടിയേറ്റക്കാര്‍ക്ക് ഇംഗ്ളീഷ് ഭാഷ പ്രാവീണ്യം കൂടുതല്‍ കര്‍ക്കശമാക്കുമെന്നും പുതിയ നയത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us