യു കെ: വിദ്യാർത്ഥി വിസ നിയമങ്ങളിൽ യു കെ സർക്കാർ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളുടെ ആശങ്കകൾക്കിടയിലും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വസിക്കാൻ വക നൽകുന്ന 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വിസയ്ക്കായുള്ള പ്രാഥമിക തിരഞ്ഞെടുപ്പ് ബാലറ്റ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും.
22 വരെ അപേക്ഷിക്കാം. ഇന്ത്യന്‍ പൗരന്മാരായ 18 നും 30 നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്കാണ് ഈ വിസക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടായിരിക്കുക.
രണ്ടു വർഷത്തേക്ക് യു കെയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന പദ്ധതിയാണ് 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം'.
ഫെബ്രുവരി 20 - ന് ഉച്ചയ്ക്ക് 2.30 മുതൽ 22 - ന് ഉച്ചയ്ക്ക് 2.30 വരെയാണ് ബാലറ്റ് നടക്കുന്ന സമയം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 18 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികളില്ലാത്തവരായിരിക്കണം അപേക്ഷകർക്ക് കുറഞ്ഞത് 2,530 പൗണ്ട് സമ്പാദ്യം വേണമെന്നും മാനദണ്ഡത്തിൽ പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ടാൽ വിസയ്ക്ക് അപേക്ഷിക്കാനും ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് ഉൾപ്പെടെയുള്ള അനുബന്ധ ഫീസ് അടയ്ക്കാനും ബയോമെട്രിക്സ് നൽകാനും 90 ദിവസത്തെ സമയം ലഭിക്കും. അപേക്ഷിച്ച് 6 മാസത്തിനുള്ളിൽ യു കെയിലേക്ക് പോകുന്നതിന് തയ്യാറുള്ളവരുമായിരിക്കണം അപേക്ഷകർ.
/sathyam/media/media_files/1cPZGUqMowuj03IzpQrz.jpg)
ഇപ്പോൾ നടപ്പിൽ വരുത്തിയ വിസ നയങ്ങൾ, ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളെ യു കെ പഠനത്തിൽ നിന്നും പിൻവലിഞ്ഞിട്ടുണ്ടെങ്കിലും, 'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വിസകൾ വിദ്യാർത്ഥികളെ ആകർഷിക്കാൻ പര്യാപ്തമാണ്. 3,000 വീസകളാണ് ഈ സ്കീം മുഖേന ലഭ്യമാവുക. ഫെബ്രുവരിയിലെ ബാലറ്റിൽ ഭൂരിഭാഗം വിസകളും ലഭ്യമാക്കും.
ബാലറ്റ് പ്രവേശനം സൗജന്യമാണ്. അപേക്ഷാഫീസ് ആയി 298 പൗണ്ടും, ഹെൽത്ത് സർചാർജ് ആയി 1552 പൗണ്ടും അടക്കണം. ഒരു പ്രാവശ്യം ബാലറ്റിൽ തിരഞ്ഞെടുക്കപ്പെടാത്തവർക്ക്, തുടർന്നുള്ളവയിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കും.
ബാലറ്റ് അവസാനിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം വരും. അപേക്ഷ തിരസ്കരിക്കുന്ന പക്ഷം അപക്ഷ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല.
/sathyam/media/media_files/jQCynKnhJ21JDfKPrA2y.jpg)
ബാലറ്റ് സംബന്ധിച്ച വിവരങ്ങൾ www.gov.uk എന്ന വെബസൈറ്റിൽ ലഭ്യമാണ്.
അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്റെ പേര്, ജനനതീയതി, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിങ്ങനെയുള്ള വിവരങ്ങൾക്കൊപ്പം പാസ്പോർട്ടിന്റെ സ്കാൻ കോപ്പിയും നൽകേണ്ടി വരും.
സാധുവായ പാസ്പോർട്ട്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ക്ഷയരോഗ പരിശോധനാ ഫലം, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും കയ്യിൽ ഉണ്ടായിരിക്കണം.
/sathyam/media/media_files/cmslYErsSEtJxl5azstf.jpg)
'ഇന്ത്യ യങ് പ്രഫഷനൽസ് സ്കീം' വിസയുടെ കാലാവധി നീട്ടാനോ, വിസ കാലയളവിൽ പബ്ലിക് ഫണ്ടുകൾ സ്വീകരിക്കാനോ, സ്പോർട്സ് വിദഗ്ധനായി ജോലി ചെയ്യുവാനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.