യുകെയിൽ കെയറര്‍ വിസ വാഗ്ദാനം ചെയ്ത് വമ്പൻ തട്ടിപ്പ്; കോടികൾ തട്ടിയ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ അറസ്റ്റിൽ; സംഘത്തിന് അന്താരാഷ്ട്ര ബന്ധമെന്നും സംശയം

New Update
4444Untitled

യു കെ / കണ്ണൂർ: യു കെയിൽ ദിനം പ്രതി വിസ തട്ടിപ്പികളുടെ കഥകൾ നിറഞാടുന്നതിനിടയിൽ, കെയറർ വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത റിക്രൂട്ട്മെന്റ് ഏജൻസി ഡയറക്ടർ പോലീസിന്റെ വലയിലായി.

Advertisment

കണ്ണൂര്‍ ഗോപാല്‍ സ്ട്രീറ്റിലെ സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ എന്ന റിക്രൂട്ട്മെന്റ് ഏജൻസി ഡയറക്ടര്‍ പയ്യാവൂര്‍ കാക്കത്തോട് സ്വദേശി പെരുമാലില്‍ പി.കെ.മാത്യൂസ് ജോസ് (31) ആണ് പോലീസിന്റെ പിടിയിലായത്.

കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു. ഇയാൾക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനൊന്നോളം പരാതികള്‍ വിവിധ ജില്ലകളില്‍ നിന്നായി   ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. 

യു കെയിൽ വിസ വാഗ്ദാനം ചെയ്ത് 5,95,000 രൂപ തട്ടിയെടുത്തെന്ന്‌, കൊല്ലം പുത്തന്‍തുറ സ്വദേശി ദീപ അരുൺ നൽകിയ പരാതിയിലാണ് മാത്യൂസ് അറസ്റ്റിലാകുന്നത്.

ഇയാൾക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനൊന്നോളം പരാതികള്‍ വിവിധ ജില്ലകളില്‍ നിന്നായി   ടൗണ്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിൽ തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി നാല് കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്.

ദീപ അരുണിനെ കൂടാതെ, എറണാകുളം സ്വദേശികളായ പി ഹാജിറയുടെ 12 ലക്ഷവും കെ സജിനയുടെ 5.9 ലക്ഷവും തിരുവനന്തപുരം സ്വദേശികളായ പ്രിയങ്കയുടെ ഒൻപതുലക്ഷവും പല്ലവിയുടെ 5.4 ലക്ഷം രൂപയും നഷ്ടമായി.

പണം നഷ്ടമായവര്‍ എന്‍.ആര്‍.ഐ. സെല്ലിലും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു.ടൗൺ പോലീസ് ഇൻസ്പെക്ടർ കെ വി സുഭാഷ് ബാബു, എസ്ഐ മാരായ പി പി ഷമീൽ, സവ്യ സച്ചി, അജയൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.

കൂടുതൽ അന്വേഷണത്തിൽ, സ്റ്റാര്‍നെറ്റ് ഇന്റര്‍നാഷണലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 45 ലക്ഷം രൂപ പിൻവലിച്ച് തിരുവനന്തപുരത്തെ ഒരു വ്യക്തിക്ക് നൽകിയതായി പോലീസ് കണ്ടെത്തി. ഈ വ്യക്തിയെ കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തു.

പണം നഷ്ടമായവർ നോർക്കയിലും എൻആർഐ സെല്ലിലും  പരാതി നൽകിയിരുന്നു. തട്ടിപ്പിനിരയായ ആറുപേർ കൂടി പരാതി നൽകിയിട്ടുണ്ട്.

തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയവർ മുഴുവൻ പേരും സ്ത്രീകളാണ്. പ്രതികൾക്ക് 
രാജ്യാന്തര സംഘവുമായി ബന്ധമുള്ളതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

Advertisment