യു കെ: യുകെയിൽ റെയില്‍വേ സ്റ്റേഷനുകളിലെ ട്രെയിന്‍ ടിക്കറ്റ് മിഷനുകളില്‍ ടിക്കറ്റിനു കൂടുതൽ തുക ഈടാക്കുന്നതായി ആക്ഷേപം. മിഷനുകളില്‍ നിന്നും ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ആയി ടിക്കറ്റ് എടുക്കുന്നവരെക്കാള്‍ ഇരട്ടി ചാര്‍ജ് നല്‍കേണ്ടി വരുന്നതായാണ് പരാതി.
കണ്‍സ്യൂമര്‍ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍, ശരാശരി 50 ശതമാനം സ്റ്റേഷനുകളിലും യാത്രക്കാർ ടിക്കറ്റ് എടുക്കുമ്പോള്‍, കൂടുതല്‍ തുക നല്‍കേണ്ടി വരുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പരിമിതികളുള്ളവരാണ് റെയിൽവേയുടെ ഈ തീവെട്ടികൊള്ള അനുഭവിക്കേണ്ടിവരുന്നത്.
/sathyam/media/media_files/IOdjLsJEJmMtVIUoVGbc.jpg)
നടത്തിപ്പിനായി കൂടുതൽ തുക ചിലവാക്കേണ്ടി വരുന്നത് കൊണ്ടാണ്, സ്റ്റേഷനുകളിലെ മെഷീൻ ടിക്കറ്റിനു അധിക തുക നൽകേണ്ടിവരുന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഒരേ തരത്തിലുള്ള സേവനത്തിനു രണ്ടു തരത്തിൽ തുക ഈടാക്കുന്നത് പരക്കെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
/sathyam/media/media_files/oFVKBrwHD24dHlDx45Jn.jpg)
അധിക ചെലവ് മൂലം ഇംഗ്ലണ്ടിലെ നൂറുകണക്കിന് റെയില്‍ ടിക്കറ്റ് ഓഫീസുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. ടിക്കറ്റ് ഓഫീസുകള്‍ അടയ്ക്കുന്നത് രാജ്യത്തിന് ഗുണകരമാണെന്നാണ് പ്രധാനമന്ത്രി സുനക് പ്രതികരിച്ചത്.