ലണ്ടൻ: ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീറിനെ യു കെയിൽ സംഘടിക്കുന്നതിൽ നിന്നും വിലക്കുമെന്ന് ആഭ്യന്തര സെക്രട്ടറി. സംഘടന യഹൂദ വിരുദ്ധമാണെന്നാണ് അവകാശവാദമെന്നും അതിനാൽ യുകെയിൽ സംഘടിക്കുന്നതിൽ നിന്ന് അവരെ വിലക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. സംഘടന നടത്തിയ ഇസ്രയേൽ വിരുദ്ധ പ്രകടനത്തിന് പിന്നാലെ മന്ത്രിമാർ ഗ്രൂപ്പിനെ നിശിതമായി വിമർശിച്ചിരുന്നു.
ജർമ്മനി, ഇന്തോനേഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പിനെ ഇനി യു കെയിലുടനീളം റിക്രൂട്ട് ചെയ്യാനോ പ്രതിഷേധങ്ങളും യോഗങ്ങളും നടത്താനോ അനുവദിക്കില്ല.
/sathyam/media/media_files/LZbF5wKOE4k06SyvFBLy.jpg)
പാർലമെന്റ് അംഗീകരിക്കുകയാണെങ്കിൽ, തിങ്കളാഴ്ച പുറത്തിറക്കിയ കരട് ഉത്തരവ് ജനുവരി 19 മുതൽ പ്രാബല്യത്തിൽ വരും. ഇതിനർത്ഥം, ഗ്രൂപ്പിലെ അംഗത്തെയോ സംഘടനയെയോ ഒരു പൊതു സ്ഥലത്ത് പിന്തുണയ്‌ക്കുകയോ അവരുടെ ലേഖനങ്ങൾ പ്രദർശിപ്പിക്കുക്കയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കാണും. കേസിലകപ്പെട്ടാൽ, കുറ്റങ്ങൾക്ക് 14 വർഷം വരെ തടവ് ശിക്ഷയോ പിഴയോ രണ്ടും കൂടെയോ വിധിക്കാം.
“ഈ തീവ്രവാദ ഗ്രൂപ്പിൽ ഉൾപ്പെട്ടവരും അവർക്ക് പിന്തുണ നൽകുന്നവരും അനന്തരഫലങ്ങൾ നേരിടേണ്ടിവരും" ആഭ്യന്തര സെക്രട്ടറി പറഞ്ഞു. മുമ്പ്, ടോണി ബ്ലെയറും ഡേവിഡ് കാമറൂണും ഹിസ്ബ്- ഉത്-തഹ്‌രീർ ഗ്രൂപ്പിനെ നിരോധിക്കാൻ ശ്രമിച്ചിരുന്നു.
ഒക്ടോബറിൽ, ഗ്രൂപ്പിലെ അംഗങ്ങൾ ലണ്ടനിലെ ഈജിപ്ഷ്യൻ, തുർക്കി എംബസികൾക്ക് പുറത്ത് ഒരു റാലിയിൽ പങ്കെടുക്കുകയും ഇസ്രായേലിനെ ആക്രമിക്കാൻ 'മുസ്ലിം സൈന്യത്തിന്' ആഹ്വാനം നൽകുകയും ചെയ്തിരുന്നു.
യുകെയിലെ ഹിസ്-ബുത്-തഹ്‌രീറിന്റെ തലവൻ അബ്ദുൾ വാഹിദ് 20 വർഷത്തിലേറെയായി തന്റെ യഥാർത്ഥ നാമമായ ഡോ. വാഹിദ് ആസിഫ് ഷായ്ദ എന്ന പേരിൽ ഇവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. 'മെയിൽ ഓൺ സൺഡേ' റിപ്പോർട്ടിന് ശേഷം, താൻ അബ്ദുൾ വാഹിദ് എന്നും അറിയപ്പെടുന്നുവെന്ന് ഷൈദ സ്ഥിരീകരിച്ചു. എന്നാൽ, ഹിസ്-ബുത്-തഹ്‌രീർ തീവ്രവാദ ഗ്രൂപ്പ് ആണെന്ന വാദം അദ്ദേഹം നിഷേധിച്ചു.
/sathyam/media/media_files/ZQLnclVYgtCONCazkDYX.jpg)
2005 ജൂലൈ 7 ലെ സ്‌ഫോടനത്തിന് ശേഷം തീവ്രവാദ വിരുദ്ധ പദ്ധതിയുടെ ഭാഗമായി ഹിസ്-ബുത്-തഹ്‌രീറി നിരോധിക്കുമെന്ന് ബ്ലെയർ പറഞ്ഞിരുന്നെങ്കിലും, പിന്നീട് ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ലേബർ പാർട്ടിയുടെ ഷാഡോ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ നിരോധനത്തെ സ്വാഗതം ചെയ്തു. "ഹിസ്-ബുത്-തഹ്‌രീറിന്റെ ഭീഷണിയെക്കുറിച്ച് സർക്കാർ തങ്ങൾക്ക് ലഭ്യമായ തെളിവുകളും രഹസ്യാന്വേഷണ വിവരങ്ങളും അടിയന്തിരമായി പരിശോധിച്ചത് ശരിയാണെന്ന് കണ്ടെത്തി. അവരെ നിരോധിക്കാനുള്ള തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു" അവർ പറഞ്ഞു.