യു കെ: യുകെയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിൽ ഏറിയ പങ്കും വാടക പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്ന് റിപ്പോർട്ട്.
സേവ് ദ സ്റ്റുഡൻ്റ് എന്ന വെബ്‌സൈറ്റ് നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം, അഞ്ചിൽ രണ്ട് (40%) ബിരുദധാരികളും വാടക ചെലവ് കാരണം പഠനം ഉപേക്ഷിക്കുന്നത് പരിഗണിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 7% പേർ ഭാവനമില്ലായ്മയുടെ പ്രശ്നങ്ങളും അനുഭവിക്കുന്നതായി പറയുന്നു. വാടക കൊടുക്കുന്ന മൂന്നിൽ രണ്ടുപേരും (64%) ചെലവ് താങ്ങാൻ പാടുപെടുന്നുണ്ടെന്ന് സർവേ.
/sathyam/media/media_files/eckpRD0sRJ0k9dJsp13S.jpg)
മൂന്നിലൊന്ന് (37%) വിദ്യാർത്ഥികളും തങ്ങളുടെ ഭവനത്തിൽ ഈർപ്പത്തിൻ്റെ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞു. അതേസമയം 29% പേർക്ക് വെള്ളം ചൂടാക്കൽ എന്നിവയുടെ പ്രശ്നം ബാധിച്ചതായി വെബ്‌സൈറ്റിൽ നിന്നുള്ള വോട്ടെടുപ്പ് കണ്ടെത്തി.
നവംബറിനും ജനുവരിക്കും ഇടയിൽ യു കെയിലെ 1,007 യൂണിവേഴ്‌സിറ്റികളിൽ നിന്നുമുള്ള ബിരുദ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സേവ് ദ സ്റ്റുഡൻ്റ് ഓൺലൈനിൽ സർവേ നടത്തിയത്.
"എനിക്ക് എൻ്റെ വാടക കൃത്യസമയത്ത് അടയ്ക്കാൻ കഴിഞ്ഞില്ല, അതിനാൽ എനിക്ക് ഹാൾ ഒഴിയേണ്ടി വന്നു" സർവേയിൽ ഭവനമില്ലായ്മ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ഒരു വിദ്യാർത്ഥി പറഞ്ഞു.
“ഞാൻ വൈഎംസിഎ യിലായിരുന്നു താമസിച്ചിരുന്നത്, യൂണിയിൽ പഠിക്കുമ്പോൾ വാടക കൊടുക്കാൻ പറ്റാത്തതിനാൽ പിന്നീട് എന്നെ പുറത്താക്കി. ഞാൻ കുടുംബത്തിൽ നിന്ന് അകന്നിരുന്നു, വിദ്യാർത്ഥി ധനസഹായത്തിന് യോഗ്യനായിരുന്നില്ല" മറ്റൊരാൾ പറഞ്ഞു.
“ഈ വർഷത്തെ സർവേയുടെ ഫലങ്ങൾ വളരെ ആശങ്കാകുലമാണ്, കൂടാതെ പ്രതിസന്ധിയിലെ ജീവിതം വിദ്യാർത്ഥികൾക്ക് സാധാരണമായി മാറുന്നത് എങ്ങനെയെന്നും എടുത്തുകാണിക്കുന്നു. സേവ് ദി സ്റ്റുഡൻറിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടോം അല്ലിംഗ്ഹാം പറഞ്ഞു:
/sathyam/media/media_files/GSNdL1Dj7skYDHdEUQ09.jpg)
“നിരവധി വിദ്യാർത്ഥികൾ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നിലനിർത്താൻ പാടുപെടുകയാണ്. ഞങ്ങളുടെ നിലവിലെ വിദ്യാർത്ഥികൾ അടുത്ത തലമുറയിലെ അധ്യാപകർ, ഡോക്ടർമാർ, നഴ്സുമാർ, ശാസ്ത്രജ്ഞർ എന്നിവരാണ്, കൂടാതെ വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ സർവ്വകലാശാലകൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, മെയിൻ്റനൻസ് സപ്പോർട്ട് പാക്കേജ് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്" യൂണിവേഴ്‌സിറ്റീസ് യുകെ (യുയുകെ) വക്താവ് പറഞ്ഞു.
“വിദ്യാർത്ഥികൾ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, അതിനാലാണ് ഞങ്ങൾ ഒരു വർഷത്തേക്ക് ജീവിതത്തിനും മറ്റ് ചെലവുകൾക്കുമായി വായ്പകളും ഗ്രാൻ്റുകളും വർദ്ധിപ്പിക്കുന്നത്. വിദ്യാർത്ഥികൾ ഏറ്റെടുക്കുന്ന കടത്തിൻ്റെ പ്രാരംഭ തുക കുറയ്ക്കുന്നതിന് ഏഴാം വർഷത്തേക്ക് ട്യൂഷൻ ഫീസും മരവിപ്പിക്കും" വിദ്യാഭ്യാസ വകുപ്പിൻ്റെ വക്താവ് പറഞ്ഞു.
/sathyam/media/media_files/e2xojik2TAoiRflaUo4X.jpg)
"വിദ്യാർത്ഥികളെ കൂടുതൽ പിന്തുണയ്‌ക്കുന്നതിനും സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുമായി ഞങ്ങൾ ഓഫീസ് ഫോർ സ്റ്റുഡൻ്റിലേക്ക് £10 മില്യൺ അധികമായി നൽകുന്നു. ബുദ്ധിമുട്ടുള്ള സർവ്വകലാശാലകളുടെ പിന്തുണയ്‌ക്കായി 276 മില്യൺ പൗണ്ടും, ഗവൺമെൻ്റ് പിന്തുണയ്‌ക്കും ജീവിതച്ചെലവ് സഹായിക്കുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി ഓരോ കുടുംബത്തിനും ശരാശരി നൽകിയ 3,700 പൗണ്ട് മൂല്യത്തിനും പുറമേയാണിത്.
/sathyam/media/media_files/BpUzuUhckNcqJahbWLju.jpg)
ഞങ്ങളുടെ വിദ്യാർത്ഥി ധനകാര്യ സംവിധാനം ഏറ്റവും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള ഉയർന്ന തലത്തിലുള്ള പിന്തുണ ഉറപ്പാക്കുന്നു. എന്നിരുന്നാലും, വിദ്യാർത്ഥികൾ അവരുടെ സാഹചര്യങ്ങളെക്കുറിച്ച് ആശങ്കാകുലരാണെങ്കിൽ, അവർ അവരുടെ സർവകലാശാലയുമായി സംസാരിക്കണം" അദ്ദേഹം കൂട്ടിച്ചേർത്തു.