യു കെ: യു കെയിലെ ഏറ്റവും വലിയ എൻഎച്എസ് ട്രസ്റ്റുകളിലൊന്നായ ബാർട്‌സ് എൻഎച്ച്എസ് ട്രസ്റ്റിലെ പോർട്ടർമാർ, ശുചീകരണത്തൊഴിലാളികൾ, ഫെസിലിറ്റി ജീവനക്കാർ എന്നിവർ പണിമുടക്കുന്നു. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കമാണ് ഫെബ്രുവരി 19 മുതൽ 21 വരെയുള്ള സമരത്തിലേക്ക് നയിച്ചതെന്ന് ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു.
പാൻഡെമിക് സമയത്ത് ജോലി ചെയ്തതിന് എൻഎച്ച്എസ് തൊഴിലാളികൾക്കായി വാഗ്ദാനം ചെയ്തിരുന്ന ലംപ്സം തുക കിഴക്കൻ ലണ്ടനിലെ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ലെന്ന് യൂണിയൻ പറഞ്ഞു.
/sathyam/media/media_files/PUCcIKUgdURDL2Qfnfty.jpg)
അനുയോജ്യമായ ഒരു പരിഹാരം കണ്ടെത്താൻ പ്രവർത്തിക്കുകയാണെന്ന് ബാർട്ട്സ് എൻഎച്ച്എസ് ട്രസ്റ്റ് പ്രതികരിച്ചു.
"ഞങ്ങളുടെ അംഗങ്ങൾ നിശബ്ദരാകുമെന്ന് ബാർട്ട്സ് എൻഎച്എസ് അധികൃതർ കരുതുന്നുവെങ്കിൽ, അവർക്ക് മറ്റൊരു ചിന്തയുണ്ട്" യൂണിറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു.
"മറ്റ് ട്രസ്റ്റുകളിലെ ജീവനക്കാർ അവരവരുടെ ആനുകൂല്യങ്ങൾ ശരിയായി നേടുന്നത് അവർ കണ്ടു. ബാർട്ട്സ് അധികൃതർ ശരിയായ കാര്യം ചെയ്യുകയും പണം നൽകുകയും ചെയ്യുന്നതുവരെ തൊഴിലാളികൾ പോരാടുകയും സമരം ചെയ്യുകയും ചെയ്യും" അദ്ദേഹം കൂട്ടിച്ചേർത്തു.
ബാർട്ട്സ് ട്രസ്റ്റിന്റെ കീഴിൽ റോയൽ ലണ്ടൻ ഹോസ്പിറ്റൽ, സെൻ്റ് ബർത്തലോമിയോസ് ഹോസ്പിറ്റൽ, മൈൽ എൻഡ് ഹോസ്പിറ്റൽ, ന്യൂഹാം ഹോസ്പിറ്റൽ, വിപ്സ് ക്രോസ് ഹോസ്പിറ്റൽ എന്നിങ്ങനെ അഞ്ച് ആശുപത്രികൾ ആണ് ഉള്ളത്.
/sathyam/media/media_files/V1QPMJlhFpPH7MKSDuKw.jpg)
എൻഎച്ച്എസ് ലംപ്സം പേയ്‌മെൻ്റുമായി ബന്ധപ്പെട്ടവയുൾപ്പെടെ, ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് അനുയോജ്യമായ പരിഹാരം കണ്ടെത്താൻ തങ്ങൾ ജീവനക്കാരുമായും യൂണിയനുകളുമായും ഇടപഴകുന്നത് തുടരുകണ് എന്നായിരുന്നു ബാർട്ട്സ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിൻ്റെ വക്താവ് പറഞ്ഞത്.
"സഹപ്രവർത്തകർ അസന്തുഷ്ടരാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, എത്രയും വേഗം ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ്" അദ്ദേഹം വ്യക്തമാക്കി.