/sathyam/media/media_files/8FPgma0I09Ei08lO7Qxd.jpg)
ബ്രിട്ടൻ: യു കെയിലെ തൊഴിൽ വിസ നയങ്ങളിലെ മാറ്റങ്ങൾ പബ്ബുകൾ, റെസ്റ്റോറൻ്റുകൾ എന്നീ മേഖലകളെയും അതുവഴി മൊത്തിൽ യു കെ സമ്പദ്‌വ്യവസ്ഥയെ തന്നെയും പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്.
ഇമിഗ്രേഷൻ നിയമങ്ങൾ മാറുന്നതിന് മുൻപ് വിദേശ കമ്പിനികളിലേക്കുള്ള വിസ അപേക്ഷകളുടെ എണ്ണത്തിൽ കുത്തനെ ഉണ്ടായ വർദ്ധനവ് നിയമ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
/sathyam/media/media_files/z0Xg9LrvdISFzJXLlzxE.jpg)
വിദേശ തൊഴിലാളി വിസകളിലെ മാറ്റങ്ങൾ ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിക്കുകയും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ തടയകയും ചെയ്യും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന പുതിയ വേതന പരിധി, തൊഴിൽ വിപണിയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്ന മുന്നറിയിപ്പ് ക്രോസ്ബെഞ്ച് പിയർ & കോബ്ര ലാഗർ സ്ഥാപകനുമായ ലോർഡ് കരൺ ബിലിമോറിയ ആണ് നൽകിയത്.
സ്‌കിൽഡ് വർക്കർ വിസയിൽ യു കെയിൽ എത്തുന്നവർക്ക് ആവശ്യമായ കുറഞ്ഞ ശമ്പളം ഏപ്രിൽ 4 - ന് 26,200 പൗണ്ടിൽ നിന്ന് 99,900 പൗണ്ടായും പടിപടിയായി 38,700 പൗണ്ട് ആയി ഉയർത്തും.
“ഹോസ്പിറ്റാലിറ്റി മേഖലയിലെ എൻ്റെ സ്വന്തം ബിസിനസ്സ് വ്യവസായത്തിൽ, ഞങ്ങൾ 7,000 റെസ്റ്റോറൻ്റുകളിൽ കോബ്ര ബിയർ വിതരണം ചെയ്യുന്നു. 54 ബില്യൺ പൗണ്ട് മൂല്യമുള്ള വ്യവസായത്തിൽ, ഏകദേശം 3.5 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നു" ലോർഡ് കരൺ ബിലിമോറിയ ഹൗസ് ഓഫ് ലോർഡ്‌സിനോട് പറഞ്ഞു
/sathyam/media/media_files/dEvIbkMMY000yWVpvoHd.jpg)
“ഏപ്രിലിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ഇമിഗ്രേഷൻ സമ്പ്രദായത്തിലെ മാറ്റങ്ങൾ അർത്ഥമാക്കുന്നത് ഒരു വിദഗ്ധ തൊഴിലാളി വിസ ലഭിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയരുമെന്നാണ്. അത് ഹോസ്പിറ്റാലിറ്റി ബിസിനസിന് ആവശ്യമായ മകവുറ്റ ജീവനക്കാരുടെ തിരഞ്ഞെടുപ്പിൽ തടസ്സം സൃഷ്ടിക്കും" കരൺ വ്യക്തമാക്കി.
“യാഥാർത്ഥ്യത്തിൽ ഹോസ്പിറ്റാലിറ്റിയിൽ 75 ശതമാനവും ആഭ്യന്തര ജോലികളാണ്, പക്ഷേ ഞങ്ങൾ ഇപ്പോഴും വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യേണ്ടതുണ്ട്. തൊഴിൽ ലഭ്യതയില്ലാതെ നമ്മുടെ സമ്പദ്‌വ്യവസ്ഥ എങ്ങനെ വളരും?" അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/media_files/qWQ4QxrSkPazyFkOECVO.jpg)
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) പുറത്തുവിട്ട കണക്കനുസരിച്ചു, സാങ്കേതികമായി മാന്ദ്യത്തിലായ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയും, ലോർഡ് കരൺ ബിലിമോറിയ നൽകിയ മുന്നറിയിപ്പ് കൂടി ചേർത്ത് വായിക്കുമ്പോൾ രാജ്യത്ത് കാര്യങ്ങൾ അത്ര ശുഭകരമല്ല എന്ന് വ്യക്തം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us