രാസവസ്തു എറിയുമെന്ന് ഭീഷണിപ്പെടുതി ബസ് ഡ്രൈവരെയും യാത്രക്കാരെയും ബന്ധിയാക്കി; ക്രോയ്ഡനിൽ 44 - കാരൻ അക്രമിയെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി; ബ്രിട്ടനിൽ രസവസ്തു ആക്രമണം തുടർക്കഥ ആകുന്നോ?

New Update
huki2982892

ക്രോയ്ഡൺ: രാസവസ്തു കൊണ്ടുള്ള ആക്രമണകാരികളുടെ അഴിഞ്ഞാട്ടത്തിൽ ഭയന്ന് വീണ്ടും ബ്രിട്ടൻ. കഴിഞ്ഞ ആഴ്ചയിൽ ക്ലാഫാമിൽ മുൻ കാമുകിയുടെ നേർക്കു ആസിഡ് എറിഞ്ഞു പരിക്കേൽപ്പിച്ച അഫ്ഗാൻ കുടിയേറ്റക്കാനെ പിടികൂടാൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നതിനിടയിലാണ് ബ്രിട്ടനെ പിടിച്ചുലച്ച മറ്റൊരു രാസവസ്തു ആക്രമണം ഇന്നലെ അരങ്ങേറിയത്.

Advertisment

കോയ്ഡനിൽ ബസ് ഡ്രൈവറെയും അതിലെ യാത്രക്കാരെയും കയ്യിൽ രാസവസ്തുവുമായി എത്തി ബന്ദികളാക്കി വിറപ്പിച്ച അക്രമിയെ പോലീസ് സാഹസികമായി കീഴടക്കി. ബസിലേക്ക് പോലീസ് ഇരച്ചുകയറി ആക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.

കെമിക്കല്‍ സ്യൂട്ടുകള്‍ അണിഞെത്തിയ മെട്രോപൊളിറ്റന്‍ പോലീസിന്റെ ടെറിട്ടോറിയല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തിയാണ് ഇന്നലെ രാത്രി 8.30 - ഓടെ ക്രോയ്‌ഡോണില്‍ വെച്ച് ആക്രമിയെ കീഴ്പ്പെടുത്തിയത്.

ബ്രിക്സ്റ്റണില്‍ നിന്നും 109 - ആം നമ്പർ ബസില്‍ കയറിയ 44 - കാരനായ വ്യക്തി പുകവലിക്കാന്‍ തുടങ്ങുകയും, ഇതിനെ യാത്രക്കാര്‍ ചോദ്യം  ചെയ്യുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിൽ കഷുഭിതനായ ആക്രമി കൈയിലുള്ള കുപ്പി പുറത്തെടുത്ത്, അത് ആസിഡാണെന്ന് പറഞ്ഞ് ഭീഷണി ആരംഭിക്കുകയുമായിരുന്നു.

kauki2982892

ഭീഷണി തുടർന്ന് എങ്കിലും, കയ്യിൽ കരുതിയ രാസപദാർത്ഥം യാത്രക്കാര്‍ക്ക് നേരെ എറിയുകയോ, ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  മൂന്ന് മണിക്കൂറോളമാണ് പോലീസും അക്രമിയും തമ്മിലുള്ള ഏറ്റുമുട്ടൽ നീണ്ടത്. മല്പ്പിടുത്തത്തിനൊടുവിൽ പിടികൂടിയ പ്രതിയെ സ്ട്രാപ്പ് ചെയ്താണ് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

കെമിക്കല്‍ വിദഗ്ധർ സ്ഥലത്തെത്തി പദാര്‍ത്ഥം പരിശോധിച്ചതിൽ മാരകമായ ഒന്നും കണ്ടെതിയിട്ടില്ല എന്ന് സ്ഥിതീകരിച്ചു. ബ്രിഗ്‌സ്‌റ്റോക്ക് റോഡ് മുതല്‍ തോണ്‍ടണ്‍ ഹീത്ത്ഗാരേജ് വരെയുള്ള മേഖലയില്‍ പോലീസ് ബന്ദവസ്സ് പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റിലായ പ്രതിയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എല്ലാ യാത്രക്കാരും, ഡ്രൈവറും സുരക്ഷിതരായി ബസില്‍ നിന്നും പുറത്തുപോയെന്ന് പോലീസ് സ്ഥിരീകരിച്ചു. അന്വേഷണം നടന്നു വരുകയാണെന്ന് പോലീസ് പ്രതികരിച്ചു.

Advertisment