508,308 പൗണ്ട് നികുതി അടച്ച് ഋഷി സുനക്; നേടിയ വരുമാനം 1.8 മില്യൺ പൗണ്ട്; സുനകിന്റെ പ്രധാന വരുമാനമെല്ലാം യുഎസ് അധിഷ്ഠിത നിക്ഷേപ ഫണ്ടിൽ നിന്നും

New Update
poukk

ബ്രിട്ടൻ: 2022 - 23 സാമ്പത്തിക വർഷത്തിൽ ബ്രിട്ടീഷ് പ്രധാനന്ത്രി ഋഷി സുനക് 508,308 പൗണ്ട് നികുതിയായി മാത്രം അടച്ചു. പ്രസ്താവനയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.

Advertisment

2021 - 22 സാമ്പത്തിക വർഷത്തിൽ അദ്ദേഹം നേടിയ 1.6 മില്യൺ പൗണ്ടിൽ നിന്ന് അദ്ദേഹത്തിന്റെ നികുതി ബാധക വരുമാനം 1.8 മില്യൺ ആയി വർധിച്ചു. ഇതിൽ 293,407 പൗണ്ട്  പലിശയിനത്തിലും ലാഭവിഹിതവുമായുമാണ് ലഭിച്ചത്.

സുനകിന്റെ എല്ലാ നിക്ഷേപ വരുമാനവും മൂലധന നേട്ടവും യുഎസ് അധിഷ്ഠിത നിക്ഷേപ ഫണ്ടിൽ നിന്നുള്ളതാണ് . 

ohukk

മന്ത്രി, പ്രധാനമന്ത്രിയെന്ന നിലകളിൽ കൈപ്പറ്റിയ ശമ്പളയിനത്തിൽ നിന്ന്‌ അദ്ദേഹം 139,477 പൗണ്ട് സമ്പാദിച്ചു. ഇത് അദ്ദേഹത്തിൻ്റെ നിക്ഷേപ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ തുകയാണ്.

പൂർണ്ണ നികുതി റിട്ടേണിന് പകരം, അക്കൗണ്ടൻസി സർവീസ് എവ്‌ലിൻ പാർട്‌ണേഴ്‌സ് തയ്യാറാക്കിയതും എച്ച്എം റവന്യൂ & കസ്റ്റംസിന് റിപ്പോർട്ട് ചെയ്ത പ്രകാരമുള്ളതുമായ സുനകിന്റെ നികുതിവിധേയ വരുമാന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന നമ്പർ 10 ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.

Advertisment