യു കെ: കുതിച്ചു പൊങ്ങുന്ന ചിലവുകളിലും റോക്കറ്റ് വേഗത്തിൽ പായുന്ന ഊർജ്ജ ബില്ലുകളിലും പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ഏപ്രിലില്‍ മാസത്തോടുകൂടി അൽപ്പം ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി ഊര്‍ജ്ജ റെഗുലേറ്റര്‍ ഓഫ്ജെം.
റെഗുലേറ്റര്‍ ഓഫ്ജെം കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് 14% ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളിലെ ഊർജ്ജ വില പരിധിയുടെ രൂപരേഖയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. പരിധി പ്രഖ്യാപനം നിലവിൽ വരുന്നതോടെ ശരാശരി വാര്‍ഷിക ബില്‍ തുക കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ £1,656 ആയി കുറയും.
/sathyam/media/media_files/q5eoaaNqluB4dDQBBDe0.jpg)
പുതിയ പ്രഖ്യാപനമനുസരിച്ച് ഒരു സാധാരണ അളവിലുള്ള ഊര്‍ജ്ജ ഉപഭോക്താവ് ഇപ്പോൾ അടക്കേണ്ടി വരുന്ന ബിൽ തുകയായ £1,928 - യുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിവര്‍ഷം £272 - യുടെ കുറവ് അവർക്ക് ലഭിക്കും.
അതേസമയം ബില്ലുകള്‍ ഇപ്പോഴും ഉയര്‍ന്നതാണെന്നും പലരും തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുമെന്നുമുള്ള വിമർശനവും നിലനിൽക്കുന്നു.
/sathyam/media/media_files/wCpndECpXWzo9WfSQG6v.jpg)
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഓഫ്ഗാമിന്റെ വില പരിധി ആശ്വാസമാകും എന്നാണ് കരുതുന്നത്. എന്നാൽ മൊത്തം ഊർജ്ജ ബില്ലുകൾക്ക് പകരം, ഓരോ യൂണിറ്റ് ഊർജ്ജത്തിനും വിതരണക്കാര്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക റെഗുലേറ്റര്‍ സജ്ജീകരിക്കുന്ന സമ്പ്രദായമുള്ള വടക്കന്‍ അയര്‍ലണ്ടിൽ യു കെയിലെ മറ്റിടങ്ങളിലെ അപേക്ഷിച്ച് ബില്ലുകളിൽ വ്യത്യാസം ഉണ്ടാകും.
/sathyam/media/media_files/TCChryK8ymVUpyudomz0.jpg)
അവിടുത്തെ സജ്ജീകരണമനുസരിച്ച്, കൂടുതല്‍ ഊർജ്ജ ഉപയോഗിത്തിന് ഉപഭോക്താക്കൾ കൂടുതല്‍ പണം നല്‍കേണ്ടി വരും.