Advertisment

യു കെയിലെ അന്താ​രാ​ഷ്‌​ട്ര വാ​ഹ​ന മോ​ഷ​ണ സം​ഘം കുടുക്കി മലയാളി; സമയോചിത ഇടപെടലിൽ പൊളിഞ്ഞത് വൻ മോഷണ പദ്ധതി; നന്ദി അറിയിച്ച് ബ്രിട്ടീഷ് പോലിസ്

New Update
ukUntitled0.jpg

നോ​ർ​ത്താം​പ്ട്ടൻ: മലയാളിയുടെ സമയോചിത ഇടപെടലിൽ കുടുങ്ങിയത് യു കെയിലെ 

അന്താ​രാ​ഷ്‌​ട്ര വാ​ഹ​ന മോ​ഷ​ണ സം​ഘം.

Advertisment

സിം​ഗി​ൾ ഐ​ഡി എ​ന്ന ഗ്ലോ​ബ​ൽ ബ്രാ​ൻ​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും ടെ​ക്ക് ബാ​ങ്ക് മൂ​വീ​സ് ല​ണ്ട​ന്‍റെ ഡ​യ​റ​ക്ട​റും മ​ല​യാ​ളി​യു​മാ​യ അ​ഡ്വ. സു​ഭാ​ഷ് ജോ​ർ​ജ് മാ​നു​വ​ലി​ന്റെ ഇ​ട​പെ​ട​ലാണ് കുറച്ച് കാലമായി ബ്രി​ട്ടീ​ഷ് പോ​ലീ​സിന് തലവേദന സൃഷ്ട്ടിച്ചുകൊണ്ടിരുന്ന അ​ന്താ​രാ​ഷ്‌​ട്ര വാ​ഹ​ന മോ​ഷണ സം​ഘ​ത്തിന്റെ ഒരു വൻ മോഷണ ശ്രമം ത​ക​ർ​ത്തത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ നോ​ർ​ത്താം​പ്ട്ടനിൽ താമസിക്കുന്ന സു​ഭാ​ഷി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഡ്രൈ​വ​ർ ഇ​ല്ലാ​തെ റി​മോ​ർ​ട്ടി​ൽ ഓ​ടു​ന്ന ബി​എം​ഡ​ബ്ല്യു സെ​വ​ൻ സീ​രി​സ് കാ​ർ മോ​ഷ്ണം പോ​യി​രു​ന്നു. 'ബി​ൽ​ഡ് യു​വ​ർ ബി​എം​ഡ​ബ്ല്യു' എ​ന്ന നൂതന ഓ​പ്‌​ഷ​നി​ലൂ​ടെ സുഭാഷ് തന്നെ ക​സ്റ്റ​മൈ​സ്‌ ചെ​യ്ത് നൂതന സുര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോടെ നി​ർ​മി​ച്ച കാ​റാ​യി​രു​ന്നി​ട്ടു പോ​ലും അതെല്ലാം നി​ർ​വീ​ര്യ​മാ​ക്കി​യാ​ണ് മോ​ഷ്‌​ടാ​ക്ക​ൾ കാറുമായി കടന്നത്.



ക​മ്പ​നി ഇ​ൻ​സ്റ്റോ​ൾ ചെ​യ്തി​രു​ന്ന എ​ല്ലാ​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും സോ​ഫ്‌​റ്റ്‌​വെ​യ​റുകളും മോഷ്ട്ടാക്കൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കി​യെങ്കിലും, കാറിനുള്ളിൽ പ്ര​ത്യേ​കം ഇ​ൻ​സ്റ്റോ​ൾ ചെ​യ്തിരുന്ന 'ആ​പ്പി​ൾ എ​യ​ർ ടാ​ഗ്' എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഐ​ഫോ​ണി​ലൂ​ടെ സു​ഭാ​ഷ് ഈ ​കാ​ർ ട്രാ​ക്ക് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

വാഹന മോ​ഷ​ണം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് വീ​ട്ടി​ലേ​ക്ക് നോ​ക്കാ​തെ മൂ​ന്ന് പേ​ർ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​ത് സു​ഭാ​ഷി​ന്‍റെ വീ​ട്ടി​ലെ കാ​മ​റ​യിൽ പ​തി​ഞ്ഞി​രുന്നു. എ​ന്നാ​ൽ, നി​മി​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സു​ഭാ​ഷി​ന്‍റെ​യും അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ലെ​യും ഡോ​ർ ബെ​ൽ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ക്കി അ​വ​ർ കാ​ർ മോ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നു.

മോഷ്ട്ടാക്കാൾ ഹ​ണ്ടിം​ഗ്ട​ണി​ലെ ടി​സി ഹാ​രി​സ​ൺ എ​ന്ന ഗാ​രേ​ജി​ൽ വാഹനം എത്തിച്ചതായ ട്രാക്കിങ്ങിൽ വ്യക്തമായ ഉടൻ തന്നെ സു​ഭാ​ഷ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​ർ ഗാ​രേ​ജി​ൽ പോ​യി അ​ന്വേ​ഷി​ക്കു​കയും ചെയ്തു. എ​ന്നാ​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അപകടം മണത്ത മോഷ്ട്ടാക്കൾ പിന്നീട് വാഹനം കെ​യിം​ബ്രി​ഡ്ജ് ഷെ​യ​റി​ലെ ഡോ​ഡിം​ഗ്ട​ൺ റോ​ഡി​ലു​ള്ള റി​വ​ർ സൈ​ഡി​ന് അ​ടു​ത്തു​ള്ള ഒ​രു ഗോ​ഡൗ​ണി​ൽ എ​ത്തി​ക്കുകയാണുണ്ടായത്.

അ​വി​ടെ​നി​ന്ന് ബോ​ട്ടിൽ വാഹനം ക​ട​ൽ​മാ​ർ​ഗം മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു മോ​ഷ്‌​ടാ​ക്ക​ളു​ടെ ല​ക്ഷ്യം. ഹ​ണ്ടിം​ഗ്ട​ണി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് തു​ട​ങ്ങി​യ കാ​റി​നെ ട്രാ​ക്ക് ചെ​യ്ത സു​ഭാ​ഷ് ഹോ​ട്ട് ലൈ​നി​ൽ ലൈ​വാ​യി പോ​ലീ​സി​ന് വ​ഴി​കാ​ട്ടി​കൊ​ണ്ടി​രു​ന്നു. അ​ങ്ങ​നെ കെ​യിം​ബ്രി​ഡ്ജി​ലെ ഗോ​ഡൗ​ണി​ലേ​ക്ക് ആം​ഡ് പോ​ലീ​സ് ഉ​ൾ​പ്പെ​ടെ ഇ​ര​ച്ചു ക​യ​റു​ക​യും ഗോ​ഡൗ​ൺ ഉ​ട​മ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ഫി​യ സം​ഘ​ത്തെ കു​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു​പോ​ലെ മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട അ​നേ​കം കാ​റു​ക​ൾ പൊളിച്ചു ക​ട​ത്താ​ൻ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് അ​വി​ടെ എ​ത്തി​യ പോ​ലീ​സ് ക​ണ്ട​ത്.

ഈ ​ഗ്രൂ​പ്പി​ന്‍റെ എ​ല്ലാ ക​ണ്ണി​ക​ളി​ലേ​ക്കു​മു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ലഭിക്കുന്ന ഓ​ർ​ഡ​ർ അനു​സ​രി​ച്ച് കാ​റു​ക​ൾ മോ​ഷ്‌​ടി​ച്ച് വിൽക്കുന്ന ഒ​രു അ​ന്താ​രാ​ഷ്‌​ട്ര കൊള്ള സംഘത്തിന്റെ കണ്ണികളാണിവരെന്ന് പോലീസ് വ്യക്തമാക്കി. ഇ​വ​രെ പി​ടി​കൂടാൻ സ​ഹാ​യി​ച്ച​ സു​ഭാ​ഷി​ന് പ്ര​ത്യേ​ക ന​ന്ദിയും അവർ അ​റി​യി​ച്ചു. 

ഗോ​ഡൗ​ണിൽ എത്തിച്ച ഉടനെ മോഷ്ട്ടാക്കൾ സു​ഭാ​ഷി​ന്‍റെ കാ​റും ക​ഷ്‌​ണ​ങ്ങ​ളാ​ക്കി മാ​റ്റി​യിരു​ന്നു. എ​ന്നി​രു​ന്നാ​ലും തെ​ഫ്റ്റ് - ഗ്യാ​പ്പ് ഇ​ൻ​ഷുറ​ൻ​സുകളുടെ പരിരക്ഷ ഉള്ളതിനാൽ വ​ണ്ടി​യു​ടെ മു​ഴു​വ​ൻ തു​ക​യും അ​ദ്ദേ​ഹ​ത്തി​ന് ഇൻഷുറൻസ് കമ്പനി വഴി ലഭിക്കും.

Advertisment