ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്തമാക്കി മുൻ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന; നടി, എഴുത്തുകാരി, കോളമിസ്റ് എന്നീ നിലകളിൽ മുൻപേ പ്രശസ്ത

New Update
ddduk

ലണ്ടന്‍: മുന്‍ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്നക്ക്  ലണ്ടന്‍ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം. പ്രശസ്ത ബോളിവുഡ് നടൻ അക്ഷയ് കുമാറുമായിയുള്ള വിവാഹശേഷം ബിഗ് സ്‌ക്രീനിൽ നിന്നും വാർത്തകളിൽ നിന്നും ഒതുങ്ങി നിന്നിരുന്ന മുൻ താരം വീണ്ടും വാർത്തകളിൽ നിറയുകയാണ്.

Advertisment

മാസ്റ്റര്‍ പ്രോഗ്രാമായ  'ഫിക്ഷന്‍ റൈറ്റിഗി'ലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിള്‍ ഖന്ന തന്നെയാണ്‌ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

mmuk

2022 - ലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് ട്വിങ്കിൽ ഖന്ന 
ചേര്‍ന്നത്. അന്തരിച്ച പ്രശസ്ത നടന്‍ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍ ഖന്ന. 1995 - ല്‍ ബോബി ഡിയോളിനൊപ്പം 'ബര്‍സാത്' എന്ന ചിത്രത്തിലൂടെ ആണ് അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും, വിവാഹശേഷം സിനിമ ജീവിതം മതിയാക്കി പുസ്തകമെഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു ട്വിങ്കിൽ.

'രണ്ടു വര്‍ഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ഞാൻ ശരിക്കും സംശയിച്ചു. പക്ഷേ, വീടും എന്നെയും കുട്ടികളെയുമെല്ലാം ശ്രദ്ധിക്കുന്നതിനൊപ്പം മുഴുനീള വിദ്യാര്‍ത്ഥി ജീവിതം നീ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് മുതല്‍, ഞാന്‍ ഒരു സൂപ്പര്‍ വുമണിനെ വിവാഹം കഴിച്ചുവെന്ന് മനസിലാക്കി.

zuk

ഇന്ന് നിന്റെ ബിരുദദാന വേളയില്‍, ടീന, നീ അഭിമാനമാണ്. നിന്നെ അഭിനന്ദിക്കാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാനും പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നുന്നു'  അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റും ഇതിനോടകം വൈറൽ ആയി കഴിഞ്ഞിട്ടുണ്ട്.

ട്വിങ്കിള്‍ ഖന്ന പാഞ്ച്ഗനിയിലെ ന്യൂ എറ ഹൈസ്‌കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നര്‍സി മോന്‍ജി കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്നും ബിരുദവും കരസ്തമാക്കി.

Advertisment