ബ്രിട്ടൻ: ബ്രിട്ടൻ പൗരസേനയെ പരിശീലിപ്പിക്കണമെന്ന് സൈനിക മേധാവി ജനറൽ സർ പാട്രിക് സാൻഡേഴ്സ് മുന്നറിയിപ്പ് നൽകി. 1914 - ലെ അതേ തെറ്റുകൾ വരുത്താൻ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറൽ സർ പാട്രിക് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസ്സിലാക്കുന്നതിൽ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടന്നും ഇനിയും അതു പോലെത്തെ സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നയിപ്പാണ് സർ പാട്രിക് നൽകുന്നത്.
/sathyam/media/media_files/WPHiPYwjsRI4SYrgu8mJ.jpg)
സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും സൈനിക ചെലവുകൾ കുറയ്ക്കുന്നതിനും എതിരെയുള്ള വിമർശകനാണ് ജനറൽ സർ പാട്രിക്.
കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ സൈന്യത്തിന്റെ വലുപ്പം പകുതിയായി കുറഞ്ഞു, കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ 28% കുറഞ്ഞു, എന്നാൽ കരസേനയിൽ ചേരാനുള്ള റിക്രൂട്ട്‌മെന്റ് വെല്ലുവിളികൾക്കിടയിലും, സൈന്യത്തിൽ ചേരുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/media_files/XMIVaBZaFEtRRWvYc6LW.jpg)
സായുധ സേനയിൽ കൂടുതൽ നിക്ഷേപം നടത്തിയില്ലെങ്കിൽ, യു കെയിൽ 1930 - കളിൽ നടന്ന സംഭവം വികസങ്ങളുടെ ആവർത്തനത്തിന് സാധ്യതയുണ്ടെന്ന് മുൻ സിജിഎസ് ജനറൽ ലോർഡ് ഡാനറ്റ് കഴിഞ ആഴ്ച പറഞ്ഞത് ജനറൽ സർ പാട്രിക്കിന്റെ വാദങ്ങൾക്കു കൂടുതൽ പിൻബലം നൽകുന്നു.
/sathyam/media/media_files/SFmdY7THhplH1qhQx8uM.jpg)
ജൂണിൽ സിജിഎസ് പദവിയിൽ ജനറൽ സർ റോളി വാക്കർ നിയമിതനാവാനിരിക്കെ, സർ പാട്രിക് ഉയർത്തിയ വാദങ്ങൾ കൂടുതൽ ഗൗരവമേറിയ ചർച്ചകൾക്ക് വേദിയാകും.