മാഞ്ചസ്റ്റർ: കൗമാരക്കാരിയെ കൊലപ്പെടുത്തിയ കേസിൽ കൊലയാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. 16 വയസ്സുള്ള ബ്രിയാന ഗെയെ ഒരു പാർക്കിൽ വച്ച് ക്രൂരവുമായി കൊലപ്പെടുത്തിയതിനാണ് കൗമാരക്കാരായ പ്രതികൾക്ക് മാഞ്ചസ്റ്റർ ക്രൗൺ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
പ്രതികളും 15 വയസ്സ് മാത്രം പ്രായക്കാരുമായ സ്കാർലറ്റ് ജെൻകിൻസണും എഡ്ഡി റാറ്റ്ക്ലിഫും ചേർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 11 - ന് വാറിംഗ്ടണിനടുത്തുള്ള ലീനിയർ പാർക്കിൽ ട്രാൻസ്‌ജെൻഡർ സ്‌കൂൾ വിദ്യാർത്ഥിനിയെ 28 തവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
/sathyam/media/media_files/brZsEOMg2swmYHsdhKKo.jpg)
നാലാഴ്ചത്തെ വിചാരണയിൽ, 15 വയസ്സുള്ള ഈ ജോഡിക്ക് അക്രമം, പീഡനം, സീരിയൽ കൊലപാതകം എന്നിവയിൽ താൽപ്പര്യമുണ്ടായിരുന്നു. ബ്രയാനയുടെ മാംസത്തിൻ്റെ ഒരു ഭാഗം "ടോക്കൺ" ആയി സൂക്ഷിക്കാൻ മാത്രം കഠിന ഹൃദയത്തിനുടമയായിരുന്നു ജെങ്കിൻസൺ എന്ന് കോടതി വിലയിരുത്തി. ജെങ്കിൻസന് 22 വർഷവും റാറ്റ്ക്ലിഫിന് 20 വർഷവും തടവുശിക്ഷയാണ് കോടതി വിധിച്ചത്.
അസാധാരണവും ക്രൂരമായ കൊലപാതകത്തിൽ പങ്കാളിയായ ജെങ്കിൻസൺ സാഡിസ്റ്റും റാറ്റ്ക്ലിഫിന് ട്രാൻസ്ഫോബിക് വിദ്വേഷ രോഗവും ഉണ്ടായിരുന്നുവെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതിയിലെ ജഡ്ജി പറഞ്ഞു.
/sathyam/media/media_files/QmtRyR7Fvp3Fh9gcgUqf.jpg)
കടുത്ത മാനസിക രോഗത്തിന് അടിമയായ ജെൻകിൻസൻ, കൊലപാതക ദൃശ്യങ്ങളും കൊലചെയ്യുന്ന രീതികളും 'ഡാർക്ക് വെബി'ലൂടെ കാണുന്നത് പതിവാക്കിയിരുന്നു. ഇത് ജെൻകിൻസനെ 'സീരിയൽ കൊലപാതകങ്ങൾ' ചെയ്യുന്നതിലേക്കു നയിച്ചു.
മകൾക്ക് ലഭിച്ച ശിക്ഷയെ പിന്തുണയ്ക്കുന്നുവെന്നും ബ്രിയാനയുടെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ക്ഷമാപണം നടത്തുന്നുവെന്നും പ്രതികളിൽ ഒരാളായ ജെൻകിൻസൻ്റെ വീട്ടുകാർ പറഞ്ഞു.
/sathyam/media/media_files/UNGCtBIiCkGGkWGCFTIs.jpg)
തൻ്റെ മകളുടെ കൊലയാളികൾക്ക് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ ശിക്ഷ ജീവപര്യന്തം ആയിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ ജെൻകിൻസൻ്റെ കുടുംബത്തോട് അനുകമ്പ കാണിക്കണമെന്നും ബ്രിയനയുടെ മാതാവ് മിസ് ഗെ പറഞ്ഞു.