യു കെ: ഗെയിം - ചേഞ്ചിംഗ് എന്ന പേര് അന്വർത്ഥമാക്കുന്ന, യു കെയുടെ വിദ്യാഭ്യാസ രംഗത്ത് തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചെക്കാവുന്ന ഫീസ് രഹിത ബിരുദങ്ങൾ നൽകുന്ന അപ്രൻ്റീസ്ഷിപ്പ് പദ്ധതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ട്രെയിനി അധ്യാപകർക്ക് പഠിക്കുമ്പോൾ തന്നെ ഇനി സമ്പാദിക്കുവാനും സാധിക്കും.
/sathyam/media/media_files/nxNrJFaHDNeoMIusZosH.jpg)
പ്രൈമറി - സെക്കൻഡറി സ്കൂൾ അധ്യാപകനാകാൻ അധ്യാപക ബിരുദ അപ്രൻ്റീസ്ഷിപ്പ് പോലുള്ള വിപ്ലവകരമായ പദ്ധതികൾ, ഉയർന്ന നിലവാരമുള്ള ഒരു ബദൽ മാർഗം ആയിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്ഇ) ഇതിനോട് പ്രതികരിച്ചത്.
/sathyam/media/media_files/Fm9WTn0bP7V5GLNJ31h0.jpg)
അടുത്ത വർഷം 'ഓട്ടം സീസണിൽ' പദ്ധതി ആരംഭിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൈലറ്റ് സ്‌കീമിനായി സെക്കൻഡറി സ്‌കൂൾ കണക്ക് പഠിപ്പിക്കാൻ 150 അപ്രൻ്റിസ്‌മാരുടെ ആദ്യ ബാച്ചിനെ റിക്രൂട്ട് ചെയ്യുമെന്നും സർക്കാർ വക്താവ് പറഞ്ഞു.
അപ്രൻ്റിസ്ഷിപ്പുകൾ നാല് വർഷം നീണ്ടുനിൽക്കും. അപ്രൻ്റീസുകൾ അവരുടെ സമയത്തിൻ്റെ 40% ഒരു അംഗീകൃത അധ്യാപക പരിശീലന ദാതാവിനൊപ്പം പഠിനത്തിനും ചെലവഴിക്കാം. അപ്രൻ്റീസുകളുടെ പഠനത്തിനാവശ്യമായ ഫീസുകൾ അടയ്ക്കുന്നതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചു കഴിഞ്ഞതായി സർക്കാർ വക്താവ് പറഞ്ഞു.
/sathyam/media/media_files/ZJaGQc6S5ozEY2d1STSY.jpg)
"തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർ മുതൽ കടമില്ലാതെ സമ്പാദിക്കാനും പഠിക്കാനുമുള്ള വഴി തേടുന്നവർ വരെയുള്ള ആളുകൾക്ക് ഈ പദ്ധതി ഉപകാരപ്പെടും" വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു.