ലണ്ടനിൽ ഇലക്ട്രിക് ബസ് ഫ്ലീറ്റുകൾ പിൻവലിച്ചു; നടപടി ഈയാഴ്ച വിംബിൾഡൺ ഹിൽ റോഡിൽ ബസിന് തീപ്പിടിച്ചതിനെ തുടർന്ന്

New Update
ukkk

ലണ്ടൻ ബസ് ഓപ്പറേറ്റർ 'ഗോഎഹെഡ്' നിരത്തുകളിൽ ഓടിച്ചിരുന്ന ഇലക്ട്രിക്  ബസുകൾ പിൻവലിച്ചു. 
ഈയാഴ്ച സൗത്ത് ലണ്ടനിൽ ഒരു ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിന് തീപിടിച്ചതിനെത്തുടർന്നാണ് ഇലക്ട്രിക് ബസ് ഫ്ലീറ്റുകളുടെ സർവീസ് പിൻവലിച്ചത്. 

Advertisment

ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ (ടിഎഫ്എൽ) അധികൃതരാണ്  ഇലക്ട്രിക് ബസ് ഓപ്പറേറ്റർ ആയ 'ഗോഎഹെഡ്' ന്റെ ബസ് സർവീസുകൾ താൽക്കാലികമായി പിൻവലിച്ചതായി അറിയിച്ചത്.

ഈ ആഴ്ച വിംബിൾഡൺ ഹിൽ റോഡിൽ വച്ച്  ബസിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ഒരു മുൻകരുതൽ നടപടി എന്ന നിലക്ക് പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്.

വളരെ തിരക്കുപിടിച്ച റോഡിൽ വെച്ചായിരുന്നു ഡബിൾഡക്കർ ഇലക്ട്രിക് ബസിന്റെ ഒരു ഭാഗത്ത് തീ പിടിച്ചത്. വലിയ സ്ഫോടനം ശബ്ദവും തീയും പുകയും ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. എങ്കിലും, അളപായങ്ങളും പരിക്കുകളും ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

Advertisment