/sathyam/media/media_files/Sdca8avkIuXllo5JddyL.jpg)
യു കെ: വിദേശ തൊഴിലാളികൾക്കും കുടുംബ വിസകൾക്കുമുള്ള ഉയർന്ന മിനിമം വേതന പരിധി റദ്ദാക്കണമെന്ന് ഹോം ഓഫീസിനോട് ആവശ്യപ്പെടുന്ന നിവേദനങ്ങളിൽ ഏകദേശം 100,000 പേർ ഒപ്പുവച്ചു.
നെറ്റ് മൈഗ്രേഷൻ തടയുന്നതിനുള്ള ഗവൺമെൻ്റിൻ്റെ ശ്രമത്തിൻ്റെ ഭാഗമായി, സ്‌കിൽഡ് വർക്കർ വിസയിൽ യു കെയിൽ എത്തുന്നവർക്ക് ആവശ്യമായ കുറഞ്ഞ ശമ്പളം 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തുന്ന നടപടികൾ 2024 ഏപ്രിൽ 4 മുതൽ ആരംഭിക്കും.
/sathyam/media/media_files/dXCUaX3DSJbs7MNyZIDJ.jpg)
2024 ഏപ്രിൽ 11 മുതൽ, ഫാമിലി വിസയിൽ പങ്കാളികൾ, കുട്ടികൾ തുടങ്ങിയ ആശ്രിതരെ യു കെയിലേക്ക് കൊണ്ടുവരുന്നവർക്ക് ആവശ്യമായ കുറഞ്ഞ വരുമാനവും ഘട്ടം ഘട്ടമായി വർദ്ധിക്കും. ഏപ്രിൽ 11 മുതൽ മുതൽ, ഒരു കുടുംബാംഗത്തെ വിദേശത്ത് നിന്ന് യു കെയിലേക്ക് കൊണ്ടുവരാൻ തൊഴിലാളി പ്രതിവർഷം കുറഞ്ഞത് £29,000 സമ്പാദിക്കേണ്ടതുണ്ട്. നിലവിലുള്ള £18,600 മിനിമം ശമ്പളത്തിൽ നിന്ന് വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
വിസ നിയമങ്ങളിൽ വന്ന മാറ്റത്തിനെതിരെയുള്ള നിവേദനങ്ങളിൽ 92,500 - ലധികം ആളുകൾ change.org - ൽ ഒപ്പുവച്ചു. ഫാമിലി വിസയിലെ മാറ്റങ്ങൾ "മനുഷ്യത്വരഹിതം" എന്ന് ലേബൽ ചെയ്ത ഗവൺമെൻ്റിൻ്റെ വെബ്‌സൈറ്റിലെ മറ്റൊരു ഹർജിയിൽ 48,000 - ലധികം പേർ ഒപ്പ് രേഖപ്പെടുത്തി.
/sathyam/media/media_files/SKxkmA9w8mOemRASYDe8.jpg)
പുതിയ തൊഴിൽ വിസ നിയമങ്ങൾ അവതരിപ്പിക്കുന്നതോടുകൂടി വിദേശത്ത് നിന്ന് യു കെയിലേക്ക് പങ്കാളികളെ കൊണ്ടുവരുന്നതിന് ആവശ്യമായ ശമ്പളം രാജ്യത്തെ തൊഴിലാളികളിൽ പകുതിയോളം പേർക്കും ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ വിശകലനമനുസരിച്ച്, യു കെയിലെ 50 ശതമാനം തൊഴിലാളികളും ഇപ്പോൾ £29,000 പൗണ്ടിൽ താഴെ വരുമാനമുള്ളവരാണെന്നതിനാൽ, പുതിയ വിസ നിയമമനുസരിച്ച്, വിദേശത്ത് നിന്ന് തങ്ങളുടെ ആശ്രിതരെ കൊണ്ടുവരാൻ മതിയായ വരുമാനം ലഭിക്കുന്നില്ല.
/sathyam/media/media_files/hhrVK68n03HL2zT0lMAU.jpg)
കൂടാതെ, യു കെയിലെ 70 ശതമാനം തൊഴിലാളികളും 2025 - ൽ പ്രാബല്യത്തിൽ വരാൻ പോകുന്ന 38,700 പൗണ്ടിൽ താഴെയാണ് ശമ്പളം വാങ്ങുന്നതെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us