യു കെ: രാജ്യം വീണ്ടും കൊടുംകാറ്റ് ഭീഷണിയിൽ. സെപ്റ്റംബറിനു ശേഷം യു കെയിൽ ആഞ്ഞടിക്കുന്ന ഒൻപമത്തെ കൊടുങ്കാറ്റാണ് 'ഇഷ'. കൊടുങ്കാറ്റിന്റെ ഫലമായി ശക്തമായ മഴയും വെള്ളപ്പൊക്കവും യു കയിലുടനീളം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഇതിനോടകം അധികൃതർ നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുവാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
ഞായറാഴ്ച 80 മൈൽ വരെ വേഗതയിൽ കാറ്റ് വീശും. ഇത് പവർ കട്ടിനും മൊബൈൽ ഫോൺ സിഗ്നൽ നഷ്‌ടത്തിനും കാരണമാകും. അതേസമയം റോഡുകളും പാലങ്ങളും അടക്കുവാനും നും, ചില പ്രദേശങ്ങളിൽ ഗതാഗത സേവനങ്ങൾക്ക് കാലതാമസവും റദ്ദാക്കലുകളും നേരിടേണ്ടിവരും.
/sathyam/media/media_files/GfT3mHB9ilXBcjzXfmtr.jpg)
ഇംഗ്ലണ്ടിൽ ഉടനീളം എട്ട് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. ചില പ്രദേശങ്ങളിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏകദേശം നാല് ഇഞ്ച് വരെ മഴ പെയ്യുകയും പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യും.
തീരദേശ പാതകളിൽ കാറ്റിനൊപ്പം കടൽ പ്രക്ഷോഭം, യാത്രക്ക് തടസ്സം സൃഷ്ട്ടിക്കുന്ന സാഹചര്യങ്ങൾ എന്നീ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
തെക്ക് - പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 80 മൈൽ വരെ വേഗതയിൽ കാറ്റ് വീശുകയും 60 മൈൽ വേഗതയിൽ ഉൾനാടുകളിൽ കാറ്റ് വീശുകയും ചെയ്യുന്നതിനാൽ യാത്രാ തടസ്സം, കെട്ടിടങ്ങൾക്ക് കേടുപാടുകൾ, പറക്കുന്ന അവശിഷ്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
വടക്കൻ അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളെയും കാറ്റും പേമാരിയും ബാധിക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു, തിങ്കളാഴ്ച പുലർച്ചെ, തീരപ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും ശക്തമായ കാറ്റുണ്ടാകും.
തിങ്കളാഴ്ചത്തെ ഇഷ കൊടുങ്കാറ്റിന് ശേഷം, ചൊവ്വാഴ്ച കൂടുതൽ നനവുള്ളതും കാറ്റുള്ളതുമായ കാലാവസ്ഥക്കും കാറ്റിനുമുള്ള 'യെല്ലോ അലർട്ടും' നൽകിയിട്ടുണ്ടെന്നു മെറ്റ് ഓഫീസ് ശനിയാഴ്ച പറഞ്ഞു.
ഞായറാഴ്ച മുതൽ തിങ്കളാഴ്ച വരെ പടിഞ്ഞാറൻ ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ്, സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത കാറ്റ്, പേമാരി, ജീവന് അപകടസാധ്യത, കെട്ടിടങ്ങൾക്ക് കേടുപാടുകൾ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച അർദ്ധരാത്രി മുതൽ തിങ്കളാഴ്ച രാവിലെ 9 വരെ ലണ്ടനിലും തെക്ക് - കിഴക്കൻ ഇംഗ്ലണ്ടിലും കൊടുങ്കാറ്റിന്റെ 'ആമ്പർ അലർട്ട്' മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/media_files/gSetcu4QgAfeVo3Vx7vY.jpg)
ഞായർ, തിങ്കൾ ദിവസങ്ങളിൽ കാര്യമായ തടസ്സം ഉണ്ടാകുമെന്നും സേവനങ്ങളിൽ കാലതാമസവും മാറ്റങ്ങളും പ്രതീക്ഷിക്കുന്നതായി ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ അറിയിച്ചു, അതേസമയം അനാവശ്യ യാത്രകൾ ഒഴിവാക്കാൻ സ്കോട്ട്‌ലൻഡ് പോലീസ് ജനങ്ങൾക്ക് നിർദേശം നൽകി.
പലയിടത്തും 30 - 50 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഞായറാഴ്ച ഏറ്റവും ശക്തമായിൽ മഴ പെയ്യാം എന്ന് സൂചനയുമുണ്ട്. കൂടാതെ, ഉയർന്ന പ്രദേശങ്ങളിൽ 80 മില്ലിമീറ്റർ മുതൽ 100 മില്ലിമീറ്റർ വരെ മഴ സാധ്യതയും പ്രവചിക്കുന്നുണ്ട്.
വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്ന് വിവിധ റെയിൽവേ ഓപ്പറേറ്റർമാർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെയും സഹപ്രവർത്തകരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും, അതുകൊണ്ടാണ് ഇഷ കൊടുങ്കാറ്റിന്റെ ഏറ്റവും മോശമായ ആഘാതമായതിനാൽ തങ്ങളുടെ നെറ്റ്‌വർക്കിന്റെ ചില ഭാഗങ്ങൾ ഞായറാഴ്ച രാത്രി തന്നെ അടച്ചിടാൻ തീരുമാനിച്ചതെന്ന് സ്‌കോട്ട്‌ലൻഡിലെ റെയിൽവേ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലിയാം സംപ്റ്റർ പറഞ്ഞു.
/sathyam/media/media_files/naB1OOhN3pI6HPeVpPDD.jpg)
“ഞങ്ങൾ ലൈനുകൾ വീണ്ടും തുറന്ന് തിങ്കളാഴ്ച രാവിലെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് എന്തെങ്കിലും കേടുപാടുകൾ ഉണ്ടോയെന്ന് ഞങ്ങളുടെ എഞ്ചിനീയർമാർ നന്നായി പരിശോധിക്കേണ്ടതുണ്ട്.
ഞങ്ങളുടെ കൺട്രോൾ റൂമിലെ കാലാവസ്ഥാ വിദഗ്ധർ, വാരാന്ത്യത്തിലുടനീളം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ഏത് പ്രശ്‌നങ്ങളും എത്രയും വേഗം നേരിടാൻ ഞങ്ങളുടെ ടീമുകൾ തയ്യാറാകുകയും ചെയ്യും." ലിയാം കൂട്ടിച്ചേർത്തു.