Advertisment

യു കെ എൻഎച്എസിലെ മാലാഖമാർ തൊഴിൽസമ്മർദ്ദങ്ങളിലും ചൂഷണങ്ങളിലും ശമ്പളകുറവിലും നട്ടം തിരിയുന്നു; ജീവനക്കാരുടെ അതിരൂക്ഷമായ ക്ഷാമം രോഗികള്‍ക്കും സുരക്ഷിതമല്ല; വർധിച്ചു വരുന്ന നഴ്സിംഗ് പഠന ചിലവുകളും സമ്മർദ്ദം കുറഞ്ഞ ജോലി തേടിയുള്ള ഉദ്യോഗാർത്ഥികളുടെ പോക്കും ആരോഗ്യമേഖലയുടെ തകർച്ചക്ക് കാരണമാകും

New Update
ukn

യു കെ: ദൈർഖ്യം കൊണ്ട് എന്‍എച്ച്എസിന്റെ ചരിത്രത്തിൽ ഇടം നേടിയ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്കിന്റെ ക്ഷീണം മാറുന്നതിനു മുൻപേ, ജോലിയിൽ തങ്ങൾ അനുഭവിക്കുന്ന സമ്മർദ്ധവും വ്യാകുലതകളും അക്കമിട്ട് നിരത്തി എൻഎച്എസിലെ മാലാഖമാർ.

Advertisment

എന്‍എച്ച്എസില്‍ നഴ്സുമ്മാരുടെ കഷ്ടപ്പാടിന്റെ കഥകൾ ഇപ്പോള്‍ തികച്ചും സാധാരണമെന്ന രീതിയിലാണ് അധികൃതർ തള്ളിക്കളയുന്നതെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആരോപിക്കുന്നത്. നഴ്‌സുമാര്‍ തൊഴിലിടങ്ങളിൽ നേരിടുന്ന ചൂഷണങ്ങളും തൊഴില്‍സംബന്ധമായ സമ്മർദ്ദങ്ങളിൽ പെടുന്നതുമെല്ലാം തികച്ചും സാധാരണമെന്ന മട്ടിലാണ് എന്‍എച്ച്എസ് നോക്കിക്കാണുന്നതെന്ന ഗുരുതരമായ ആരോപണങ്ങളും അവർ ഉന്നയിക്കുന്നു.

1ukn

വർഷങ്ങളായി എന്‍എച്ച്എസ്  ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലെന്നപോലെയാണ് കടന്നുപോകുന്നതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവുമായ പാറ്റ് കുള്ളെൻ പറയുന്നു. അധികൃതർ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാതെ ഈ സംവിധാനത്തിന് സ്ഥിരത കൈവരിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു.

യു കെയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിൽ ദാതാക്കളിൽ ഒന്നും അനേകായിരങ്ങളുടെ ആശ്രയവുമായ എന്‍എച്ച്എസിൽ, കുറഞ്ഞ ശമ്പളം മൂലം നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും അവരെ നിലനിര്‍ത്തുന്നതും പ്രതിസന്ധിയിലാണ്.

2ukn

"നഴ്സുമ്മാരുടെ പ്രത്യേകമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് ശമ്പളം വര്‍ദ്ധിപ്പിക്കുകയും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വേണം. നിലവില്‍ അവർ അനുഭവിക്കുന്ന ചൂഷണവും സമ്മര്‍ദവും സാധാരണമെന്ന നിലയിലായി.

ഇത് ഈ മേഖലയ്ക്ക് ഒന്നാകെ നാണക്കേട് ഉളവാക്കും. ജീവനക്കാരുടെ അതിരൂക്ഷമായ ക്ഷാമം രോഗികള്‍ക്കും സുരക്ഷിതമല്ല. ഷിഫ്റ്റുകളിൽ മിനിമം തോതിലെങ്കിലും നഴ്‌സുമാരുടെ ലഭ്യത ഉറപ്പാക്കാന്‍ അധികൃതർ സംവിധാനങ്ങൾ ഒരുക്കണം" പാറ്റ് കുള്ളെന്‍  പറഞ്ഞു.

3ukn

"ജോലി നേടാൻ നേഴ്സുമാർക്ക് ഇളവുകൾ ഇല്ലാത്തതും ഉദ്യോഗാർഥികൾ മെച്ചപ്പെട്ട ശമ്പളവും, സമ്മര്‍ദവും കുറഞ്ഞ ജോലികളും തേടി ഇറങ്ങാൻ തുടങ്ങുന്ന മുറയ്ക്ക് ആരോഗ്യ മേഖലയുടെ വീഴ്ച തുടങ്ങും. വർധിച്ച നഴ്സിംഗ് പഠന ചിലവുകളും ഫീസുകളും റദ്ദാക്കണം"പാറ്റ് കുള്ളെന്‍ വ്യക്തമാക്കുന്നു.

Advertisment