പതിനേഴാമത് ആറ്റുകാല്‍ പൊങ്കാല: ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് സംഘടിപ്പിക്കും; പൂജാദികര്‍മ്മങ്ങള്‍ ഫെബ്രുവരി 25 (ഞായറാഴ്ച) രാവിലെ ആരംഭിക്കും

New Update
dddfduknn

ലണ്ടന്‍ : ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ന്യൂഹാം മാനോര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വെച്ച് ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ വീണ്ടും അവസരമൊരുങ്ങുന്നു.

Advertisment

ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ - സാംസ്‌കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ് വര്‍ക്ക് (BAWN) - ന്റെ ആഭിമുഖ്യത്തിലാണ് ഫെബ്രുവരി 25, ഞായറാഴ്ച ആറ്റുകാല്‍ ഭഗവതി ഭക്തര്‍ക്കായി 'ആറ്റുകാല്‍ പൊങ്കാല' സംഘടിപ്പിക്കുന്നത്. ലണ്ടനിൽ സംഘടിപ്പിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക്‌ ഇത് തുടര്‍ച്ചയായ പതിനേഴാമത് അനുഗ്രഹാവസരമാണ് ഒരുങ്ങുന്നത്.

ഫെബ്രുവരി 25, ഞായറാഴ്ച രാവിലെ 9.30 - ന് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിനാലും, യുകെയില്‍ നവാഗതരായ ഭക്തജനങ്ങള്‍ ധാരാളമായി എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

ddfdfuknn

നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്കു ഓരോ വര്‍ഷവും ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്.

ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നേതൃത്വം നല്‍കി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
 
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്‌നേഹപൂര്‍വ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഡോ.ഓമന ഗംഗാധരന്‍: 07766822360

ചടങ്ങുകൾ നടക്കുന്ന വേദി:

London Sree Murugan Temple,
Browning Road/ Church Road Junction, 
Manor Park, London E12 6AF

Advertisment