യു കെ: ജനുവരി 10 - ന് ആരംഭിച്ച ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാറിൻ്റെ (എഫ്‌ടിഎ) അവസാന റൗണ്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ബാരലുകളിലും കുപ്പികളിലും സ്‌കോച്ച് വിസ്‌കി ഇറക്കുമതി ചെയ്യുന്നതിനുള്ള നിർദേശം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ മുന്നോട്ടു വച്ചു.
അന്തിമ തീരുമാനങ്ങളൊന്നും ഇതുവരെ ഉരുതിരിഞ്ഞിട്ടില്ല എങ്കിലും, കരാർ എത്രയും വേഗം പൂർണ്ണതയിലെത്തിക്കാൻ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ട്.
/sathyam/media/media_files/ICj5Cs9NQNVLAFyV4dHl.jpg)
യു കെയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ നിക്ഷേപകരാണ് ഇന്ത്യ. യു കെ ഇന്ത്യയുടെ വ്യാപാര പങ്കാളി എന്ന നിലയിൽ 18 -ാം സ്ഥാനത്തും മൗറീഷ്യസിനും സിംഗപ്പൂരിനും ശേഷം ഇന്ത്യയിലെ നിക്ഷേപകൻ എന്ന നിലയിൽ മൂന്നാം സ്ഥാനക്കാരുമാണ്.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി ഉഭയകക്ഷി വ്യാപാര കരാറുകൾ ഉണ്ട്. എന്നാൽ, ഇന്ത്യ - യു കെ സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) പൂർണ്ണതയിലെത്തുന്ന പക്ഷം, ഇരു രാജ്യങ്ങളുടെയും സമ്പത് വ്യവസ്ഥക്ക് അതൊരു നാഴികക്കല്ലാകുമെമെന്നാണ് വിലയിരുത്തപ്പെടുന്നത്.
/sathyam/media/media_files/CVjgFrCPLhCbFAO8kquS.jpg)
സ്‌കോച്ച് വിസ്‌കിയുടെ വിൽപ്പന മൂല്യത്തിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ ഇന്ത്യയുടെ സ്ഥാനം അഞ്ചാമതാണ്. 2022 - ൽ വിസ്‌കിയുടെ വിൽപ്പന മൂല്യം 340 മില്യൺ ഡോളറായിരുന്നു. ഇത് രാജ്യത്തെ മൊത്തം വിസ്‌കി ഉപഭോഗത്തിൻ്റെ 2% മാത്രമാണ്.
എന്നിരുന്നാലും, 2027 - ഓടെ ഇന്ത്യൻ വിസ്‌കി മാർക്കറ്റ്, ഗണ്യമായ വളർച്ചയുടെ സാധ്യതകൾ സൃഷ്ട്ടിച്ച്കൊണ്ട് 22 ബില്യൺ ഡോളർ കവിയുമെന്നാണ് കണക്കു കൂട്ടുന്നത്.