വെയിൽസ് : യുകെ സ്റ്റീൽ നിർമ്മാണത്തിനും തൊഴിലാളികൾക്കും കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് വെയിൽസിലെ ടാറ്റാ സ്റ്റീൽ പോർട്ട് ടാൽബോട്ട് ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടലിലേക്ക്.
ഏകദേശം മൂവായിരത്തോളം തൊഴിലാവസരങ്ങൾ അപകടത്തിലാകുമെന്നാണ് കണക്ക്‌കൂട്ടൽ. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെന്റ് ജെയിംസ് കോർട്ടിൽ നടന്ന ഉച്ചകോടിക്കിടെയാണ് അടച്ചുപൂട്ടൽ വാർത്ത പുറത്തുവിട്ടത്.
അടച്ചുപൂട്ടൽ നിലവിൽ വന്നാൽ, അസംസ്‌കൃത വസ്തുക്കളിൽ നിന്ന് ഉരുക്ക് നിർമ്മിക്കാൻ കഴിയാത്ത ഏക ജി20 രാജ്യമായി യുകെ മാറും.
/sathyam/media/media_files/Lg4TyfBbaiNbkv1zl077.jpg)
ബ്ലാസ്റ്റ് ഫർണസുകളുടെ പ്രവർത്തനം തടസ്സപ്പെടാതെ പ്രവർത്തിപ്പിക്കാൻ ട്രേഡ് യൂണിയൻ മുന്നോട്ട് വെച്ച നിർദേശം, പോർട്ട് ടാൽബോട്ട് സ്റ്റീൽ വർക്ക്സ് അധികൃതർ നേരത്തെ നിരസിച്ചിരുന്നു. ഇനിയും നഷ്ടം രേഖപ്പെടുത്തിക്കൊണ്ട് കമ്പനിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല എന്നാണ് പോർട്ട് ടാൽബോട്ടിന്റെ മാതൃ കമ്പനിയായ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടാറ്റ സ്റ്റീൽ തൊഴിലാളികളുടെ പ്രതിനിധികളെ അറിയിച്ചത്.
തൊഴിലാളികൾക്കും യു കെ സ്റ്റീൽ നിർമ്മാണത്തിനും "കനത്ത പ്രഹരം" എന്നാണ് യൂണിയൻ അടച്ചുപൂട്ടലിനോട് പ്രതികരിച്ചത്.
അതിനിടയിൽ, ജോലിയിൽ ഗ്യാരണ്ടി നൽകാതെ, ടാറ്റയുടെ ഹരിത പരിവർത്തന പദ്ധതികൾക്കായി £500 മില്യൺ അനുവദിച്ചതിന് ഷാഡോ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് സർക്കാരിനെതിരെ ആഞ്ഞടിച്ചു. '3,000 തൊഴിൽ നഷ്ടങ്ങൾക്ക് 500 മില്യൺ പൗണ്ട്' എന്നതാണ് സർക്കാരിന്റെ തന്ത്രമെന്നും അദ്ദേഹം വിമർശിച്ചു.
ടാറ്റയുടെ പദ്ധതി പ്രകാരം, ബ്ലാസ്റ്റ് ഫർണസുകൾക്ക് പകരം താരതമ്യേനെ ചിലവ് കുറഞ്ഞ റീസൈക്കിൾ ചെയ്ത സ്ക്രാപ്പിൽ നിന്ന് സ്റ്റീൽ നിർമ്മിക്കുന്ന ഇലക്ട്രിക് ആർക്ക് ഫർണസുകൾ, കമ്പനി നിർമ്മിക്കുന്ന മുറയ്ക്കു പോർട്ട് ടാൽബോട്ട് ഫർണസുകൾ അടച്ചുപൂട്ടും.
പരിവർത്തനത്തിന്റെ സമയം വരെ, ഇപ്പോഴുള്ള ഫർണസുകളിൽ കുറഞ്ഞത് ഒരെണ്ണമെങ്കിലും 2032 വരെ പ്രവർത്തിപ്പിച്ചു തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്നതിനായി കമ്മ്യൂണിറ്റി, ജിഎംബി ട്രേഡ് യൂണിയനുകൾ മുന്നോട്ട് വച്ച പദ്ധതി കമ്പനി നിരസിച്ചിരുന്നു. ഒരു ദിവസം ഒരു മില്യൺ നഷ്ടത്തിൽ പ്രവർത്തിക്കുന്നതിനാൽ നിർദേശം സ്വീകര്യമല്ല എന്നാണ് വ്യാഴാഴ്ച നടന്ന യോഗത്തിൽ വെച്ച് അധികൃതർ യൂണിയൻ പ്രതിനിധികളെ അറിയിച്ചത്.
/sathyam/media/media_files/sI3RdW0mbBwGIsVnZFIS.jpg)
പോർട്ട് ടാൽബോട്ടിന്റെ രണ്ട് ഫർണസുകൾ അടച്ചുപൂട്ടുന്നത്, ദശാബ്ദങ്ങൾ നീണ്ട തകർച്ചയുടെ ഏറ്റവും പുതിയ നാഴികക്കല്ല് അടയാളപ്പെടുത്തും. ഉരുക്കുല്പാദനം 1971 - ലെ 25 മില്യൺ ടണ്ണിൽ നിന്ന് 6 മില്യൺ ടണ്ണായി കുറയും, കൂടാതെ, ഈ മേഖലയിലെ തൊഴിൽ 250,000 ൽ നിന്ന് 34,000 ൽ താഴെയായും കുറയും.
പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ, പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾക്ക് ബ്ലാസ്റ്റ് ഫർണസുകൾക്ക് നിർമ്മിക്കുന്നത് പോലെ ഉയർന്ന നിലവാരമുള്ള ഗ്രേഡുകൾ നിർമ്മിക്കാർ കഴിയും.