Advertisment

യൂറോപ്യന്‍ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത പോര്‍വിമാനങ്ങള്‍ യുക്രെയ്ന്‍ തത്കാലം ഏറ്റുവാങ്ങില്ല

New Update
888uuui

കീവ്: യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, നോര്‍വേ എന്നിവ ചേര്‍ന്ന് നല്‍കാന്‍ തീരുമാനിച്ച എഫ്~16 യുദ്ധവിമാനങ്ങളില്‍ ചിലത് അതത് രാജ്യങ്ങളില്‍തന്നെ സൂക്ഷിക്കാന്‍ യുക്രെയ്ന്‍ ഭരണകൂടം തീരുമാനിച്ചു.

Advertisment

റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ അവയുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. 60ലേറെ എഫ്~16 വിമാനങ്ങളാണ് യുക്രെയ്ന് ലഭിക്കുക.

എന്നാല്‍, യുക്രെയ്ന് ആയുധങ്ങള്‍ നല്‍കിയാല്‍ അവ സൂക്ഷിച്ച വിദേശ താവളങ്ങളും ആക്രമിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ യൂണിയനോ നാറ്റോയോ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും പല അംഗരാജ്യങ്ങളും സ്വന്തം നിലയ്ക്ക് സാമ്പത്തിക സഹായവും ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. 

Advertisment