ലണ്ടനിൽ പലസ്തീൻ അനുകൂല മാർച്ചിനിടെ നാല് പേരെ അറസ്റ്റ് ചെയ്തു; അറസ്റ്റ് തീവ്രവാദ കുറ്റം ആരോപിച്ച്

New Update
11uk

ലണ്ടൻ: ലണ്ടനിൽ പലസ്തീൻ അനുകൂല മാർച്ചിനിടെ തീവ്രവാദ കുറ്റം ആരോപിച്ച് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ലണ്ടനിലെ വിക്ടോറിയയിൽ വെച്ച് ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ, നിരോധിത തീവ്രവാദ സംഘടനയ്ക്ക് പിന്തുണ  നൽകിയെന്ന സംശയത്തിന്റെ പേരിലാണ് കെന്റിൽ നിന്നുള്ള 34 -  കാരനെയും, പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള 58 -  കാരനെയും, സൗത്ത് യോർക്ക്ഷയറിൽ നിന്നുള്ള 36 - കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്‌.

121uk

മറ്റ് പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് സ്റ്റേഷന് പുറത്ത് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത് ഒരു ദിവസത്തിന് ശേഷമായിരുന്നു നാലാമത്തെ വ്യക്തി, തെക്കൻ ലണ്ടനിൽ നിന്നുള്ള 49 - കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. 2000 - ലെ തീവ്രവാദ നിയമത്തിലെ 12 - ആം വകുപ്പ് പ്രകാരമാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. നാല് പേർക്കും ജാമ്യം ലഭിച്ചു. നാല് പേരുടെ വിലാസങ്ങളിലും അധികൃതർ വിശദമായ പരിശോധന നടത്തിയിരുന്നു.

ഹമാസ് - ഇസ്രയേൽ യുദ്ധം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ, ഞായറാഴ്ച മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ലണ്ടനിലെ ഇസ്രായേൽ അനുകൂല പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തിരുന്നു.

Advertisment