കാനഡയിലെ ചെറുതും വലുതുമായ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസ്സിയേഷന്‍സ് ഇന്‍ കാനഡയുടെ (NFMAC) പ്രസിഡന്റായി സംഘടനയുടെ സ്ഥാപക നേതാവ് കൂടിയായ കുര്യന്‍ പ്രക്കാനം ഐക്യകണ്‌ഠ്യേന തിരഞ്ഞെടുക്കപ്പെട്ടതായി എൻഎഫ്എംഎസി നാഷണല്‍ കമ്മറ്റിക്കുവേണ്ടി ലിറ്റി ജോര്‍ജ്ജ് അറിയിച്ചു.
കാനഡയിലെ വിവിധ മലയാളി അസ്സോസ്സിയേഷനിലെ പ്രസിഡന്റുമാര്‍ പങ്കെടുത്ത സൂം മീറ്റിംഗില്‍ ഒന്നടങ്കം ശ്രീ കുര്യന്‍ പ്രക്കാനത്തിന്റെ പേര് നിര്‍ദ്ദേശ്ശിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.
നിലവില്‍ കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജത്തിന്റ പ്രസിഡന്റും, നെഹ്റു ട്രോഫിക്ക് സമാനമായ വള്ളംകളി കാനഡയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു പ്രമുഖ വ്യക്തി കൂടിയാണ് ശ്രീ കുര്യന്‍ പ്രക്കാനം. കാനഡയിലെ ബ്രാംപ്ടണ്‍ സിറ്റി അംബാസിഡര്‍ ആയി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.