യുനൈറ്റഡ് നേഷന്‍സ്: ഇസ്രയേല്‍ സൈന്യം അവിരാമം ആക്രമണം തുടരുന്ന ഗാസ മുനമ്പില്‍ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം പാസായി.
മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവര്‍ വിട്ടുനിന്നു. എങ്കിലും, മുന്‍പ് സമാന പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഉണ്ടായതു പോലെ ഇത് വീറ്റോ ചെയ്യപ്പെട്ടില്ല.
ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമാണു പ്രമേയം ആവശ്യപ്പെടുന്നത്. ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ബന്ദികളേയും, പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.