യൂറോപ്പിനു ഭീഷണിയുണ്ടാകുന്ന കാര്യങ്ങളില്‍ യുഎസിനെ വിശ്വസിക്കാനാവില്ല: സെലന്‍സ്കി

New Update
Vfgbnhj

മ്യൂണിക്ക്: ഭീഷണിയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ യൂറോപ്പിനോട് പിന്തിരിഞ്ഞു നില്‍ക്കുന്ന അമെരിക്കയെ വിശ്വസിക്കാനാകില്ലെന്ന് സെലന്‍സ്കി. ഈ സാഹചര്യത്തില്‍ യൂറോപ്പ് സ്വന്തം സഖ്യമുണ്ടാക്കാന്‍ സമയമായി എന്നും സെലന്‍സ്കി പറഞ്ഞു.

Advertisment

റഷ്യയുമായുള്ള യുദ്ധ ചര്‍ച്ചയില്‍ യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ ഒപ്പം വേണമെന്നും തങ്ങളെ പിന്തുണയ്ക്കുന്നവരെ ഉള്‍പ്പെടുത്താത്ത കരാറിനെ യുക്രെയ്ന്‍ അംഗീകരിക്കില്ലെന്നു സെലന്‍സ്കി വ്യക്തമാക്കി.

മ്യൂണിക്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു സെലന്‍സ്കിയുടെ വിവാദ പരാമര്‍ശം. യുക്രെയ്നില്ലാതെ യുക്രെയ്നെ സംബന്ധിച്ചോ യൂറോപ്പില്ലാതെ യൂറോപ്പിനെ കുറിച്ചോ യാതൊരു തീരുമാനവും ഉണ്ടാകില്ലെന്നും സെലന്‍സ്കി പറഞ്ഞു.

യുക്രെയ്ന്‍~റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി സംസാരിച്ചതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. റഷ്യന്‍ പ്രസിഡന്‍റുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം ട്രംപ് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കിയുമായും സംസാരിച്ചിരുന്നു.

തന്‍റെ പുതിയ ഭരണകൂടത്തിന്‍റെ ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നും നാറ്റോയില്‍ യുക്രെയ്ന് അംഗത്വം നല്‍കില്ലെന്ന ഉറപ്പും നല്‍കിയാണ് ട്രംപ് രണ്ടാം തവണ ഭരണ സാരഥ്യമേറ്റെടുത്തത്.

ഒട്ടേറെ പേരാണ് യുദ്ധത്തില്‍ മരിക്കുന്നത്. അതിനാല്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കണമെന്ന് താന്‍ കരുതുന്നതായും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച ഉടന്‍ നടത്താമെന്ന് പുടിന്‍ സമ്മതിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Advertisment