/sathyam/media/media_files/2025/09/10/death-2025-09-10-23-13-50.jpg)
ആഴക്കടൽ പോലെ ആത്മാവിൽ നിറയുന്ന ആ സ്നേഹമന്ത്രം ഓർമ്മയായി. അയർലണ്ടിൽ എത്തിയതിനുശേഷമുള്ള ബന്ധമാണെങ്കിലും ബിജുവിന്റെയും, ജാൻസിയുടെയുമൊക്കെ അമ്മ മേരി ജോസഫിന്റെ വിയോഗം ഒരുപാട് പേരെ ദുഖിപ്പിക്കുന്നതാണ്. 20 വർഷം മുൻപ് അയർലണ്ടിലും ആ അമ്മ വന്നിരുന്നു. അതിനുശേഷം പല പ്രാവശ്യം വൈക്കത്തെ വീട്ടിൽ പോയി ആ അമ്മ യുടെ സ്നേഹ വാത്സല്യങ്ങൾ അറിഞ്ഞിട്ടുണ്ട്. ഒരമ്മയെ മക്കളും, കൊച്ചുമക്കളും എത്രമാത്രം സ്നേഹിക്കുന്നു എന്ന് അപ്പോൾ മനസ്സിലായിരുന്നു.
ഭർത്താവിന്റെ അകാലവിയോഗത്തിലും മനസ്സ് പതറാതെ മക്കൾക്കായിമാത്രം ജീവിച്ച ഒരമ്മ. അമ്മക്ക് ശരീരികാസ്വാസ്ഥ്യം ഉണ്ടായപ്പോൾ അയർലണ്ടിലെ ജോലി ഉപേക്ഷിച്ച് ബിജു വർഷങ്ങളോളം നാട്ടിൽ പോയിനിന്നു. പിന്നീട് തിരിച്ച് അയർലണ്ടിൽ വന്നതിനുശേഷവും ഇടക്കിടെ നാട്ടിൽ പോയി അമ്മയുടെ കാര്യം നോക്കി നടത്തുവാൻ ബിജുവും ഷൈനിയും ശ്രദ്ധാലുവായിരുന്നു. അയർലണ്ടിൽ തന്നെയുള്ള മകൾ ജാൻസിയും ഭർത്താവ് ജോൺസൺ ചക്കാലക്കലും മക്കളുമൊക്കെ അമ്മച്ചി യെ ശുശ്രൂഷിക്കുന്ന കാര്യത്തിൽ ഒരു അലഭാവവും വരുത്തിയിരുന്നില്ല. നാട്ടിലുള്ള മകൾ കുഞ്ഞമ്മയും ഭർത്താവ് തങ്കച്ചനുമൊക്കെ ഏത് ആവശ്യത്തിലും കൂടെയുണ്ടായിരുന്നു. ഇറ്റലിയിലുള്ള മകൾ സിസ്റ്റർ ആശയും പലപ്രാവശ്യം അവധിയെടുത്ത് നാട്ടിൽ അമ്മയോടൊപ്പം സമയം ചെലവഴിച്ചതും അതിരറ്റ സ്നേഹത്തിന്റെ പ്രകാശനമായിരുന്നു.
കൊച്ചുമകൻ അലൻ ബിജു വർഷങ്ങളായി 'വർക്ക് ഫ്രം ഹോം ' ആയി നാട്ടിൽ തന്നെ ജോലി ചെയ്ത് വല്യമ്മച്ചിയുടെ ഏതു ആവശ്യത്തിനും കൂടെയുണ്ടായിരുന്നു എന്നത് ആ അമ്മയോടുള്ള നിസ്സീമമായ സ്നേഹത്തിന്റെ ഉദാഹരണമാണ്.അതുപോലെ ആഷ്‌ലിൻ ബിജുവും അവധിക്കാലത്ത് ആ അമ്മക്ക് കൈത്താങ്ങായി ഉണ്ടായിരുന്നു.
ഇന്ന് മക്കൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ആക്കുവാൻ മത്സരിക്കുന്ന സമയത്ത് ഇവരുടെ ആ മാതാവിനോടുള്ള സ്നേഹം മറ്റുള്ളവർക്കും ഒരു പാഠപുസ്തകമാണ്.
ഈ കുടുംബത്തെ അറിയാവുന്നവർ അയർലണ്ടിൽ നിന്നും അവധിക്ക് പോകുമ്പോൾ അമ്മയെ സന്ദർശിക്കു മായിരുന്നു.
പരിശുദ്ധ മാതാവിന്റെ പിറന്നാൾ ദിനത്തിൽ തന്നെ സ്വർഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട ആ അമ്മച്ചിയുടെ ജീവിതം എത്ര ധന്യം.
ഇടക്കുന്നത്തെ കെടാവിളക്ക് അണഞ്ഞുവെങ്കിലും,മക്കൾക്കും മരുമക്കൾക്കും, കൊച്ചുമക്കൾക്കും എന്നും കരുതലും ഊർജ്ജവുമായി ഒരു ഇളം തെന്നൽ പോലെ ആ അമ്മച്ചിയുണ്ടാകും.