/sathyam/media/media_files/2025/03/22/pCXornxtzIqwuDD9s5SD.jpg)
വത്തിക്കാന്‍: അഞ്ച് ആഴ്ചയിലേറെയായി റോമിലെ ജെമില്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന് വത്തിക്കാന്‍ കാര്യാലയത്തിലേയ്ക്ക് മടങ്ങുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. 24 -നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അടുത്ത മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുക.
ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളാണ് മാര്‍പാപ്പയെ ഇപ്പോഴും അലട്ടുന്നത്. ഇക്കാര്യത്തിലും കാര്യമായ പുരോഗതിയുണ്ട്. ഇപ്പോഴും രാത്രിയില്‍ ഉയര്‍ന്ന പ്രവാഹശേഷിയുള്ള ഓക്സിജന്‍ സപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് ആവശ്യമായി വരുന്നുണ്ട് എന്നതാണ് പ്രധാന പ്രശ്നം.
അതേസമയം 88 കാരനായ മാര്‍പാപ്പയ്ക്ക് വത്തിക്കാന്‍ കാര്യാലയത്തില്‍ എത്തിയാലും എത്രത്തോളം ഔദ്യോഗിക കാര്യങ്ങളില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.
ജോലിയില്‍ ശ്രദ്ധിക്കാനുള്ള ആരോഗ്യസ്ഥിതി ഇല്ലെങ്കില്‍ രാജിയേക്കുറിച്ച് ആലോചിക്കുമെന്ന് മുമ്പ് മാര്‍പാപ്പ തന്നെ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ പാപ്പയുടെ രാജി സംബന്ധിച്ചും അഭ്യൂഹങ്ങള്‍ ഉണ്ട്.
പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ തന്നെ പകരം സംവിധാനങ്ങളെ കുറിച്ച് വത്തിക്കാന്‍ ആലോചന തുടങ്ങിയിരുന്നു.
എന്നാല്‍ പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ അത്തരം ആലോചനകള്‍ നിര്‍ത്തിവച്ചിരുന്നു. ഫെബ്രുവരി 14 -നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us