/sathyam/media/media_files/2025/12/06/v-2025-12-06-03-52-21.jpg)
വത്തിക്കാന്‍ സിറ്റി:വനിതകള്‍ ഡീക്കന്മാരും വൈദികരുമാകുന്നതിനെതിരെ വത്തിക്കാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. വനിതാ ഡീക്കന്‍മാരുടെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അവാട്ടിക്കന്‍ കമ്മീഷനാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഡയക്കണേറ്റിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.ഡിസംബര്‍ നാലിന് വത്തിക്കാന്‍ പുറത്തിറക്കിയ കത്തിലാണ് ഇതു സംബന്ധിച്ച സൂചനയുള്ളത്. 10 അംഗ കമ്മീഷനിലെ ഏഴംഗങ്ങള്‍ പ്രതികൂലിച്ചും ഒരാള്‍ വനിതാ വൈദിക വൃത്തിയെ അനുകൂലിച്ചും വോട്ടു ചെയ്തു, മറ്റ് രണ്ടംഗങ്ങളുടെ നിലപാടിനെക്കുറിച്ച് കമ്മീഷന്റെ കത്തില്‍ സൂചനയില്ല.
സഭയിലെ വനിതാ ഡീക്കണുകളുടെ ചരിത്രം പഠിക്കുന്നതിനായി 2016ല്‍ രൂപീകരിച്ച ആദ്യ കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ 2020ലാണ് വനിതാവൈദിക വൃത്തി പരിഗണിക്കുന്നതിനായി രണ്ടാമത്തെ പഠന കമ്മീഷന്‍ സ്ഥാപിച്ചത്.
സ്ത്രീ ഡീക്കണേറ്റ് ഉള്‍പ്പെടെ സഭയിലെ വിവിധ ശുശ്രൂഷകള്‍ പരിശോധിക്കുന്നതിന് സിനഡില്‍ നിന്ന് പ്രത്യേക പഠന സംഘവും രൂപീകരിച്ചിരുന്നു.എന്നാല്‍ ഈ വിഷയം 2020 കമ്മീഷന് വിടുകയാണെന്ന് ആ സംഘവും അടുത്തിടെ അറിയിച്ചിരുന്നു. സംഘത്തിലെ വോട്ടുള്ള 364 അംഗങ്ങളില്‍ 97 പേര്‍ മാത്രമാണ് വനിതാ വൈദികരെ അനുകൂലിച്ചത്.
പൊതുജനങ്ങളില്‍ നിന്ന് ഈ വിഷയത്തില്‍ ലഭിച്ച നിവേദനങ്ങളും കമ്മീഷന്‍ പരിഗണിച്ചിരുന്നു. തിരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള 22 പേരുടെയോ ഗ്രൂപ്പുകളുടെയോ എന്‍ട്രികള്‍ മാത്രമേ ലഭിച്ചിരുന്നുള്ളു.വിശുദ്ധ തിരുവെഴുത്തുകളുടെയും പാരമ്പര്യത്തിന്റെയും സഭാ പഠിപ്പിക്കലിന്റെയും വെളിച്ചത്തിലുള്ള ഈ വിലയിരുത്തല്‍ ശക്തമാണെന്ന് കമ്മീഷന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഗ്യൂസെപ്പെ പെട്രോച്ചി അഭിപ്രായപ്പെട്ടു.സിനഡിന്റെ ശബ്ദമായി അതിനെ കണക്കാക്കാനാവില്ല. മൊത്തത്തിലുള്ള ദൈവജനത്തിന്റെ ശബ്ദമായും കണക്കാക്കാനാവില്ല- പെട്രോച്ചി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us